play-sharp-fill
കോട്ടയം കുറിച്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ കുടുങ്ങി മൂര്‍ഖന്‍ പാമ്പ്; സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പിന്റെ അംഗീകൃത സ്‌നേക് റെസ്‌ക്യുവർ

കോട്ടയം കുറിച്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ കുടുങ്ങി മൂര്‍ഖന്‍ പാമ്പ്; സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പിന്റെ അംഗീകൃത സ്‌നേക് റെസ്‌ക്യുവർ

സ്വന്തം ലേഖിക

കോട്ടയം: കുറിച്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ കുടുങ്ങിയ പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പിന്റെ അംഗീകൃത സ്‌നേക് റെസ്‌ക്യുവര്‍.

ആള്‍ മറയില്ലാത്ത കിണറ്റില്‍ പാമ്പ് അകപ്പെട്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നെത്തിയ വടവാതൂര്‍ താന്നിക്കപ്പടി സ്വദേശിയായ ഐയ്ജു താന്നിക്കന്‍ തോട്ടിയില്‍ പാമ്പിനെ കുരുക്കി പുറത്തെടുത്തശേഷം ഉരഗ വര്‍ഗങ്ങളെ കൈകാര്യം ചെയ്യുന്ന ഹുക്ക് ഉപയോഗിച്ചു കൂടിനുള്ളിലാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പിനെ സുരക്ഷിതമായി പിടികൂടാനും അവയെ പരുക്കു പറ്റാതെ മോചിപ്പിക്കുന്നതിനും കേരളാ വനംവകുപ്പ് ഔദ്യോഗിക പരിശീലനം നല്‍കി വരുന്നുണ്ട്. കോട്ടയം ജില്ലയില്‍ 75 ഓളം റെസ്‌ക്യുവര്‍മാരാണ് ഉള്ളത്. പൊതുജനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും സേവനരംഗത്തുണ്ട്. പാമ്പിനെ കണ്ടാല്‍ ഉടനെ വിവരമറിയിക്കാനായാ ണ് കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ 2021-ല്‍ത്തന്നെ ‘സര്‍പ്പ’ എന്ന ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.