ബിനുവിനെ പാമ്പ് കടിച്ചത് തോട്ടിൽ കാൽ കഴുകാൻ ഇറങ്ങിയപ്പോൾ ; കടിച്ച പാമ്പിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകൾക്കകം മരിച്ചു
സ്വന്തം ലേഖകൻ
പുനലൂർ: കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കകം ആശുപത്രിയിൽ മരിച്ചു. തെന്മല ഇടമൺ സ്വദേശി ബിനു (41) ആണ് മരിച്ചത്. കരവാളൂർ മാത്രയിലെ കലുങ്കുംമുക്ക് ഏലായിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പു കടിയേറ്റത്.
ഇവിടെയുള്ള ബന്ധുവീട്ടിലേക്ക് വരുംവഴി തോട്ടിൽ കാൽ കഴുകാൻ ഇറങ്ങുമ്പോഴായിരുന്നു സംഭവം. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പാമ്പിനെ കണ്ടെത്തി പിടികൂടിയ ബിനു ഇതുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരമണിക്കൂറിനുള്ളിൽ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി.
പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തു മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Third Eye News Live
0