play-sharp-fill
കാൽ തുടയ്ക്കാനിട്ട തുണിയിൽ പാമ്പ്; 52കാരി കടിയേറ്റ് മരിച്ചു

കാൽ തുടയ്ക്കാനിട്ട തുണിയിൽ പാമ്പ്; 52കാരി കടിയേറ്റ് മരിച്ചു

സ്വന്തം ലേഖകൻ

കണ്ണൂർ: അടുക്കള വരാന്തയിൽ കാൽ തുടയ്ക്കാനിട്ട തുണിയിൽ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. ആഴീക്കൽ ബോട്ടു പാലത്തിനു സമീപം പാറക്കാട്ട് ഹൗസിൽ നസീമ (52) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെ നിന്നു വിറകെടുത്തു അടക്കളയിലേക്ക് തിരികെ പോകുകയായിരുന്നു നസീമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാതിൽക്കൽ കാൽ തുടയ്ക്കാനിട്ട തുണിയ്ക്കടിയിൽ പാമ്പ് കയറിക്കൂടിയത് ഇവർ അറിഞ്ഞില്ല. ഇതറിയാതെ കാൽ തുടയ്ക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു.

ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: ഫക്രുദീൻ. മക്കൾ: ഫനാസ്, ഫസീൽ (ഇരുവരും ​ഗൾഫ്). മരുമക്കൾ: അൻഷിന, നസ്മിന.