Spread the love

കോഴിക്കോട്: കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പാമ്പ് കടിച്ചു.

video
play-sharp-fill

കോഴിക്കോട് താമരശ്ശേരിക്ക് സമീപം കൂടത്തായിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി ബാലാജി(38) ക്കാണ് പാമ്പു കടിയേറ്റത്.

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ വലതുകാലിന് കടിയേല്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടിച്ച പാമ്പിനെ കവറിലാക്കിയാണ് ബാലാജി ആശുപത്രിയില്‍ എത്തിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.