Spread the love

ഗുരുവായൂര്‍: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് ഇടഞ്ഞ രമേശ് ചെന്നിത്തല അയയുന്നു.

video
play-sharp-fill

ഹൈക്കമാന്‍ഡ് കൈവിട്ടതിന്റെ കടുത്ത നിരാശയിലാണ് അദ്ദേഹം. അതുകൊണ്ട് തന്നെ മന്ത്രിസഭയിലേക്ക് ഇല്ലെന്നുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

എന്നാല്‍, ഈ തീരുമാനം അദ്ദേഹം തിരുത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ പ്രതികരണങ്ങള്‍ക്കൊന്നും നില്‍ക്കാതെ തിരുവനന്തപുരത്തെ വസതി വിട്ട ചെന്നിത്തല ഇന്നുപുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴാണ് മൗനം വെടിഞ്ഞു. ഈ പ്രതികരണം അദ്ദേഹം അയയുന്നു എന്ന സൂചനയാണ് നല്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.ഡി.സതീശന് ആശംസകള്‍ നേര്‍ന്ന അദ്ദേഹം, മന്ത്രിസഭയില്‍ ആര് വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതികരിച്ചു. പത്തുവര്‍ഷത്തെ ഇടത് ഭരണത്തില്‍ നിന്ന് മോചിപ്പിക്കുന്നതാണ് ജനവിധിയെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ വി.ഡി.സതീശനൊപ്പമുണ്ടാകുമെന്നും പറഞ്ഞു.

ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം അദ്ദേഹം തിരുവനന്തുപുരത്തേക്ക് മടങ്ങി. കടുത്ത തീരുമാനത്തിലേക്ക് നീങ്ങാതെ അയവുവരാനുള്ള സാധ്യത നിലവിലുണ്ട്.

സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പോവുകയായിരുന്നു. കാത്തു നിന്ന അണികളെയോ പ്രതികരണം തേടാന്‍ എത്തിയ മാധ്യമങ്ങളെയോ കാണാതെ വീടിന്റെ പിന്‍ഭാഗത്തു കൂടിയാണ് അദ്ദേഹം പോയത്.