
മല്ലപ്പള്ളി : ബൈക്ക് മോഷ്ടിച്ചെടുത്ത സ്കൂട്ടറുകളില് കറങ്ങിനടന്ന്മോഷണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
മല്ലപ്പള്ളി കീഴ്വായ്പൂര് സ്റ്റോര് മുക്ക് ഇന്ദിരാ നിവാസില് മനോജ് (23), കോയിപ്രം പാലയില് അങ്ങാടിപ്പറമ്പില് വീട്ടില് വിജയ് (27) എന്നിവരെ കോയിപ്രം പോലീസും പുറമറ്റം കവുങ്ങും പ്രയാര് പന്നിക്കുഴി സത്യവിലാസം വീട്ടില് കാശിനാഥന് (20), കോട്ടയം പാമ്പാടി പൊന്തന്പുരം കക്കാട്ടുപറമ്പില് ദീപു (20) എന്നിവരെ കീഴ്വായ്പൂര് പോലീസുമാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം, പത്തനംതിട്ട ജില്ലകളിലായി നിരവധി ബൈക്കുകളും സ്കൂട്ടറുകളും മോഷ്ടിച്ച കേസുകളിലെ പ്രതികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ടിച്ചെടുത്ത സ്കൂട്ടറുകളില് കറങ്ങിനടന്ന് റോഡരികിലോ വീട്ടുമുറ്റത്തോ പാര്ക്ക് ചെയ്തിരിക്കുന്ന മുന്തിയ ഇനം ബൈക്കുകള്, സ്കൂട്ടറുകള് എന്നിവയുടെ ലോക്ക് പൊട്ടിച്ച് ഓടിച്ചു പോകുകയും ഇവരുടെ ഒളിത്താവളത്തില് എത്തിച്ചശേഷം സംഘാംഗങ്ങള് ചേര്ന്ന് പൊളിച്ചടുത്ത് പല ആക്രിക്കടകളിലായി വില്പന നടത്തുകയുമായിരുന്നു രീതി.
മോഷ്ടിച്ചെടുത്ത വാഹനങ്ങളുടെ നമ്പര്പ്ലേറ്റ് ഇളക്കിമാറ്റി അതിലായിരുന്നു ഇവര് അടുത്ത മോഷങ്ങള്ക്കായി സഞ്ചരിച്ചിരുന്നത്.
കോയിപ്രം കുറുങ്ങഴ സ്വദേശി വിനീത് വി. നായരുടെ ബൈക്ക് ഏപ്രില് 10ന് രാത്രി മോഷണം പോയതിന് കോയിപ്രം പോലീസ് കേസ് രജിസ്റ്റര് ചെയ്ത് നിരന്തരമായ അന്വേഷണം നടത്തി വരികയായിരുന്നു.
കറുകച്ചാല് ശാന്തിപുരം സ്വദേശി അനന്തുവിന്റെ രണ്ടു ലക്ഷം രൂപ വിലയുള്ള ബൈക്ക് മല്ലപ്പള്ളിയില് നിന്നും മോഷണം പോയതിന് കീഴ്വായ്പൂര് പോലീസും കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
നിരവധി സിസി ടിവി ദൃശ്യങ്ങളും മൊബൈല് ഫോണ് വിവരങ്ങളും പരിശോധിച്ചതില് നിന്നാണ് പ്രതികളെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ ഒളിത്താവളത്തില് നിന്നും വാടകയ്ക്കെടുത്ത വീടുകളില് നിന്ന് ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ഭാഗങ്ങളും, വാഹനങ്ങള് പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ലഭിച്ചിട്ടുണ്ട്.
കോയിപ്രം പോലീസ് ഇന്സ്പെക്ടര് എസ്‌എച്ച്‌ഒ എം. ഉമേഷ്, എസ് ഐ ഗിരീശന്, എസ് സിപിഒ വിപിന് രാജ്, എസ്പിഒമാരായ രതീഷ് അരവിന്ദ് മനോജ് , മനൂപ് അനന്തു എന്നിവരും, കീഴ്വായ്പൂര് ഇന്സ്പെക്ടര് ഇ. അജീബ്, എസ് ഐമാരായ അനീഷ്, സതീഷ് കുമാർ, സിപിഒമാരായ നെവിന്, ശരത്പ്രസാദ്, പ്രദീപ് എന്നിവരുമടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാലു പേരെയും കസ്റ്റഡിയില് വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം മേധാവികള് അറയിച്ചു. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.







