ഉറക്കമില്ലായ്‌മയാണോ നിങ്ങളുടെ പ്രശ്നം? രാത്രിയില്‍ എത്ര താമസിച്ച്‌ കിടന്നാലും ഉറക്കം വരാത്തവരാണോ നിങ്ങള്‍? എന്നാല്‍ പ്രതിവിധി ഇവിടെ തന്നെയുണ്ട്; ഇതൊന്ന് പരീക്ഷിച്ച്‌ നോക്കൂ….!

ഉറക്കമില്ലായ്‌മയാണോ നിങ്ങളുടെ പ്രശ്നം? രാത്രിയില്‍ എത്ര താമസിച്ച്‌ കിടന്നാലും ഉറക്കം വരാത്തവരാണോ നിങ്ങള്‍? എന്നാല്‍ പ്രതിവിധി ഇവിടെ തന്നെയുണ്ട്; ഇതൊന്ന് പരീക്ഷിച്ച്‌ നോക്കൂ….!

സ്വന്തം ലേഖിക

കോട്ടയം: രാത്രിയില്‍ എത്ര താമസിച്ച്‌ കിടന്നാലും ഉറക്കം വരാത്തവരാണോ നിങ്ങള്‍? ശാന്തമായ ഉറക്കം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

എന്നാല്‍ ഈ നുറുങ്ങ് വിദ്യകള്‍ ഒന്ന് പരീക്ഷിച്ച്‌ നോക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. പകല്‍ ഉറക്കം ഒഴിവാക്കുക
പതിവായി പകല്‍ സമയങ്ങളില്‍ ഉറങ്ങുന്നവരാണ് നിങ്ങള്‍ എങ്കില്‍ അതിനെ പരമാവധി അരമണിക്കൂറായി കുറയ്ക്കുകയോ അല്ലെങ്കില്‍ ഉറങ്ങാതിരിക്കാനോ ശ്രമിക്കുക. എങ്കില്‍ രാത്രി സമയങ്ങളില്‍ സുഖമായി ഉറങ്ങാൻ സാധിക്കും.

2. ദിവസവും വ്യായാമം ചെയ്യുക
ഏകദേശം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക

3. ശബ്ദം ഒഴിവാക്കുക
ശാന്തമായ ഉറക്കത്തിന് കൂടുതല്‍ ശബ്ദമുണ്ടാകുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക.

4. നേരത്തെ ഭക്ഷണം കഴിക്കുക
ഉറക്കത്തിന് തൊട്ട് മുൻപുളള ഭക്ഷണം ഒഴിവാക്കുക.പകരം കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുൻപ് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക

5. ഉറങ്ങാനുളള സമയത്ത് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക

6. അധിക സമ്മര്‍ദ്ദം ഒഴിവാക്കുക
മനസും ശരീരവും എപ്പോഴും ശാന്തമാക്കി വയ്ക്കാൻ ശ്രമിക്കുക.അതിന് സാധിക്കുന്നില്ല എങ്കില്‍ വിദഗ്‌ദ്ധരുടെ കൗണ്‍സിലിംഗ് തേടുന്നത് ഉത്തമമായിരിക്കും.

7. ഉറക്കത്തിനായി ഒരു ഷെഡ്യൂള്‍ ഒരുക്കുക
കുറഞ്ഞത് ആറ് മണിക്കൂര്‍ എങ്കിലും ഉറങ്ങണം.അതിനനുസരിച്ച്‌ ഉറങ്ങേണ്ട സമയവും ഉണരേണ്ട സമയവും ക്രമപ്പെടുത്തുക.