സ്‌ക്രാച്ച് കാർഡ് തട്ടിപ്പ് : 14.8 ലക്ഷത്തിന്റെ കാർ സമ്മാനം ; വീട്ടമ്മയ്ക്ക് പണം നഷ്ടമായി

സ്‌ക്രാച്ച് കാർഡ് തട്ടിപ്പ് : 14.8 ലക്ഷത്തിന്റെ കാർ സമ്മാനം ; വീട്ടമ്മയ്ക്ക് പണം നഷ്ടമായി

 

സ്വന്തം ലേഖിക

പാണ്ടനാട് : കാർ സമ്മാനമായി ലഭിച്ചെന്നു ധരിപ്പിച്ചു പണം തട്ടിയതായി പരാതി. മുമ്പ് സാധനങ്ങൾ വാങ്ങിയ ഓൺലൈൻ കമ്പനിയുടെ പേരിലാണ് തട്ടിപ്പ്.പാണ്ടനാട് സ്വദേശി ബീന മുരളിക്കു 14,800 രൂപയാണു നഷ്ടമായത്.

ഈയിടെ റജിസ്റ്റേഡ് തപാലിൽ സ്‌ക്രാച് കാർഡും കത്തും ലഭിച്ചു. പിന്നാലെ ഫോൺകോളും എത്തി. സ്‌ക്രാച് കാർഡ് ചുരണ്ടിയപ്പോൾ 14.8 ലക്ഷം രൂപ വിലമതിക്കുന്ന കാറാണു സമ്മാനമായി കണ്ടത്. വിവരം അറിയിച്ചപ്പോൾ 1% തുക അക്കൗണ്ടിൽ അടച്ചാൽ കാറിന്റെ വില അയച്ചു തരുമെന്നായിരുന്നു മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുപ്രകാരം പണം അടച്ചപ്പോൾ ബീനയുടെ ഭർത്താവിന്റെ അക്കൗണ്ടിൽ 14.80 ലക്ഷം രൂപ ക്രെഡിറ്റ് ആയതായി മെസേജ് ലഭിച്ചു. ബാങ്കിൽ അന്വേഷിച്ചപ്പോൾ പണം എത്തിയിട്ടില്ലെന്ന് അറിഞ്ഞു. ഈ വിവരം അറിയിച്ചപ്പോൾ 2% തുക കൂടി ഒടുക്കണമെന്നായിരുന്നു നിർദേശം.

സംശയം തോന്നിയതിനെ തുടർന്ന് ബീന കൂടുതൽ പണം അയച്ചില്ല. ഓൺലൈൻ കമ്ബനിയുടെ പേരിൽ എസ്ബിഐയുടെ രാജ്‌കോട്ട് ശാഖയിലെ അക്കൗണ്ടിലേക്കാണ് നേരത്തെ പണം അയച്ചതെന്നു ബീന പറയുന്നു. പണമടയ്ക്കണം എന്ന് അറിയിച്ചവർ ഇപ്പോൾ ഫോൺ എടുക്കുന്നുമില്ല. പൊലീസിൽ പരാതി നൽകി.