play-sharp-fill
പാലുണ്ണി അർബുദത്തിന് കാരണമാകുമോ…; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പാലുണ്ണി അർബുദത്തിന് കാരണമാകുമോ…; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ചർമത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളർച്ചയാണ് പാലുണ്ണി. പൊതുവെ നിരുപദ്രവകാരിയാണെങ്കിലും പാലുണ്ണി അർബുദത്തിന് കാരണമാകുമോ എന്ന സംശയം പലരിലുമുണ്ട്. കഴുത്ത്, കക്ഷം, നാഭീപ്രദേശം, കൺപോളകൾ തുടങ്ങിയ ചർമത്തിന്റെ മടക്കുകൾ വരുന്ന ഭാ​ഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചർമത്തിന്റെ നിറമോ അൽപം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്.

പാലുണ്ണി ഉണ്ടാവുന്നത് എങ്ങനെ

പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിന് ജനിതകം ഒരു ഘടകമാണെന്ന് ​ഗവേഷകർ വിലയിരുത്തുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം മൂലമോ പാലുണ്ണി വരാനുള്ള സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലുണ്ണിയെ അർബുദത്തിന് കാരണമാകുമോ?

പാലുണ്ണി പലപ്പോഴും അർബുദ വളർച്ചയായി തെറ്റുദ്ധരിക്കാറുണ്ടെങ്കിലും ഇത് അപകടകാരിയല്ല. എന്നാൽ പാലുണ്ണിയിൽ പുതിയ വളർച്ചയോ നിറ വ്യത്യാസമോ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. കൂടാതെ ആകൃതിയിൽ മാറ്റം, വേദന, രക്തം വരിക തുടങ്ങിയവ സംഭവിച്ചാൽ ശ്രദ്ധിക്കണം. ‌

ഈ മാറ്റങ്ങൾ ശ്രദ്ധിക്കാം

∙പാലുണ്ണിയുടെ ആകൃതിയിൽ വ്യത്യാസമോ വളർച്ചയോ കണ്ടാല്‍.
∙പെട്ടെന്ന് പാലുണ്ണിയുടെ നിറം ഇരുണ്ടതാകുകയോ ഇളം നിറമാകുകയോ ചെയ്താൽ.
∙പാലുണ്ണിയിൽ നിന്ന് പെട്ടെന്നോ ഇടയ്ക്കിടയോ രക്തം വന്നാൽ.
∙വേദനയുണ്ടായാൽ.
∙പാലുണ്ണി വളർന്ന് വലുപ്പം കൂടിയാൽ.

എങ്ങനെ തടയാം?
പാലുണ്ണി ഉണ്ടാകുന്നതു തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
∙ഉരസൽ കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ആരോഗ്യകരമായ  ശരീരഭാരം നിലനിർത്താം.
∙അസ്വസ്ഥത കുറയ്ക്കാൻ ചർമം വരണ്ടു പോകാതെ ചർമത്തിൽ ഈർപ്പം നിലനിർത്തുന്നു.
∙ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കാം.
∙രക്തചംക്രമണവും ആരോഗ്യവും മെച്ചപ്പെടുത്താൻ വ്യായാമം പതിവാക്കാം.

പാലുണ്ണി നീക്കം ചെയ്യൽ
പാലുണ്ണി അസ്വസ്ഥത ഉണ്ടാക്കുകയാണെങ്കിൽ അവയെ നീക്കം ചെയ്യാൻ മാർഗങ്ങളുണ്ട്.
∙ക്രൈറ്റോതെറാപ്പി – പാലുണ്ണിയെ ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് മരപ്പിക്കുക.
∙സർജറിയിലൂടെ നീക്കം ചെയ്യുക (Excision).
∙ചുവടിൽ കെട്ടിട്ടു കൊടുക്കുക (Ligation).
ഒരു  ചർമരോഗ വിദഗ്ധനെ കണ്ട് മികച്ച മാർഗം ഉപയോഗിച്ച് പാലുണ്ണി നീക്കം ചെയ്യാം.