സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ആറ് ആണ്ട് ; അനുസ്‌മരിച്ച് കേരള ഗവൺമെന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി
സ്വന്തം ലേഖകൻ
കോട്ടയം: നിപ്പാ പോരാളി സിസ്റ്റർ ലിനി പുതുശ്ശേരി രക്തസാക്ഷിത്വം വഹിച്ചിട്ട് ഇന്നേക്ക് ആറു വർഷം തികഞ്ഞു. കേരള ഗവൺമെന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആശുപത്രിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.
കൂടാതെ ജില്ലാ കമ്മിറ്റി ഓഫീസിലും അനുസ്മരണ യോഗം നടന്നു. ജില്ലാ പ്രസിഡന്റ് ബിന്ദു ബായി വി ജി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സിന്ധു കെ വി അനുസ്മരണം നടത്തി. തുടർന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ സിസ്റ്റർ ലിനിയുടെ ഛായ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ചുകൊണ്ട് ആദരാവ് അർപ്പിച്ചു. സിസ്റ്റർ ലിനിയുടെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ചു കൊണ്ടാണ് നഴ്സുമാരെല്ലാവരും ഇന്ന് ഡ്യൂട്ടിയിൽ കയറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിലൂടെയാണ് സിസ്റ്ററിനും രോഗം പകർന്നത്. സ്വന്തം ജീവൻ അപകടത്തിലേക്ക് പോയപ്പോഴും ആത്മ ധൈര്യം കൈവിടാതെ താൻ മൂലം മറ്റൊരാൾക്ക് കൂടെ രോഗം വരരുത് എന്ന കടുത്ത നിലപാട് എടുത്ത് കൊണ്ട് സ്വയം ഐസൊലേഷനിൽ പോകുകയും ഈ ലോകത്ത് നിന്നും സ്വ ജീവൻ വെടിഞ്ഞു മരണത്തെ പുൽകി ധീര രക്തസാക്ഷിത്വം വരിച്ചു.
രണ്ട് പിഞ്ചോമനകളെയും ഭർത്താവിനെയും ഒരു നോക്ക് കാണാൻ പോലും ആകാതെ ആണ്സിസ്റ്റർ ലിനി ഈ ലോകം വിട്ടു പോയത്. സ്വന്തം പ്രൊഫഷനിൽ ജീവൻ വെടിഞ്ഞു ത്യാഗം ചെയ്ത ആ പോരാളിക്ക് മുന്നിൽ ഓരോ നഴ്സുമാരും തല കുനിച്ചു പ്രാർത്ഥിച്ചു .ഒരിക്കലും അവസാനമില്ലാത്ത ഈ നഴ്സിംഗ് മേഖലയിൽ ഓരോ പുതു നഴ്സുമാരുടെയും മനസ്സിൽ സിസ്റ്റർ ലിനിയ്ക്ക് മരണമില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ കൂടുതൽ ശക്തിയോടെ.