പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം പുറത്താകുന്നത് ആറ് സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥർ; ഇരിപ്പിടം തെറിച്ചവരുടെ പട്ടികയിൽ ശിവശങ്കർ ആറാമൻ

പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം പുറത്താകുന്നത് ആറ് സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥർ; ഇരിപ്പിടം തെറിച്ചവരുടെ പട്ടികയിൽ ശിവശങ്കർ ആറാമൻ

സ്വന്തം ലേഖകൻ

പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം കസേര തെറിച്ചത് ആറ് അഖിലേന്ത്യ സർവ്വീസ് ഉദ്യോ​ഗസ്ഥർക്ക്. ആറാമതായി ഇരിപ്പിടം തെറിക്കുന്ന ഉദ്യോ​ഗസ്ഥനാണ് മുൻ ഐടി സെക്രട്ടറി ശിവശങ്കർ. ഇതുവരെ സസ്പെൻഷനിലായവർ മൂന്ന് ഐഎഎസുകാരും, മൂന്ന് ഐപിഎസുകാരുമാണ്.

ശ്രീറാം വെങ്കിട്ടരാമൻ, അനുപം മിശ്ര എന്നിവരാണ് ശിവശങ്കറിനു മുമ്പ് പുറത്തായ ഐഎഎസ് ഉദ്യോ​ഗസ്ഥർ. ജേക്കബ് തോമസ്, ഇജെ ജയരാജ്, കെ രാധാകൃഷ്ണൻ എന്നിവരാണ് സസ്പെൻഷൻ നടപടികൾക്ക് വിധേയരായ ഐപിഎസ് ഉദ്യോ​ഗസ്ഥർ. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് യുപിയിലേക്ക് പോയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ കഴിഞ്ഞ മാർച്ചിലാണ് സസ്പെൻഡ് ചെയ്തത്. മാധ്യമ പ്രവർത്തകനായിരുന്ന കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീ റാം വെങ്കിട്ടരാമനെ കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർ കൂടിയായ ശ്രീറാമിനെ ഈ വർഷം സർവ്വീസിലേക്ക് തിരിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിനെ വിമർശിച്ച് സർവ്വീസിലുള്ളപ്പോൾ തന്നെ പുസ്കതകമെഴുതിയതിനാണ് ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസിനെ 2017ൽ സസ്പെൻഡ് ചെയ്യുന്നത്. പലതവണ സസ്പെൻഷൻ കാലാവധി നീട്ടിയ ശേഷം 2019ലാണ് സർവ്വീസിൽ തിരിച്ചെടുക്കുന്നത്. ഔദ്യോ​ഗിക വാഹനത്തിൽ മദ്യപിച്ച് കറങ്ങിയ കേസിലാണ് ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ഇജെ ജയരാജിനെ 2017ൽ സസ്പെൻഡ് ചെയ്യുന്നത്. കെഎസ്ഇബി വിജിലൻസ് എസ്പിയായിരുന്ന കെ രാധാകൃഷ്ണൻ ഇടുക്കിയിൽ വിജിലൻസ് എസ്പി ആയിരിക്കെ കഞ്ചാവ് കേസ് പ്രതികളുമായി ഒത്തു കളിച്ചു എന്ന കേസിലാണ് സസ്പെൻഷൻ ലഭിച്ചത്. ഐപിഎസ് ലഭിച്ച് സസ്പെൻഷന കാലയളവിലായിരുന്നു ഇദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചത്.

സംവരണ ആനുകൂല്യം നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യബസഫിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര പേഴ്സണൽ സ്റ്റാഫ് മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.