പിണറായിയെ പൂട്ടാൻ വരുന്നു കേന്ദ്രത്തിൻ്റെ വിശ്വസ്തൻ: ഗുജറാത്തിൽ നിന്നും വരുന്നത് എൻഫോഴ്സ്മെൻ്റ് മേഖലാ മേധാവി: കൊച്ചിയിലെത്തുന്ന ഉദ്യോഗസ്ഥൻ്റെ ലക്ഷ്യം എതിർപ്പുകളെ തകർക്കൽ

പിണറായിയെ പൂട്ടാൻ വരുന്നു കേന്ദ്രത്തിൻ്റെ വിശ്വസ്തൻ: ഗുജറാത്തിൽ നിന്നും വരുന്നത് എൻഫോഴ്സ്മെൻ്റ് മേഖലാ മേധാവി: കൊച്ചിയിലെത്തുന്ന ഉദ്യോഗസ്ഥൻ്റെ ലക്ഷ്യം എതിർപ്പുകളെ തകർക്കൽ

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ്ണക്കടത്ത് – ലൈഫ് മിഷൻ അഴിമതിക്കേസുകളിൽ അന്വേഷണം നടത്തുന്ന ഇ.ഡിയുമായി സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങിയതോടെ കേന്ദ്രവും അടവും ചുവടും മാറ്റുന്നു. ഒരു തരി പോലും വിട്ടുകൊടുക്കാനില്ലാതെ എൻഫോഴ്സ്മെൻ്റ് പുതിയ പദ്ധതികളാണ് ഒരുക്കുന്നത്.

കേരളത്തിന്റെ മുഴുവന്‍ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാരും പ്രതിരോധത്തിനില്ല എന്ന നയത്തിന് തുടക്കമിട്ടത്. ഗുജറാത്തിലെ അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചി ഓഫീസിന്റെ പുതിയ ജോയിന്റ് ഡയറക്‌ടറായി നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദ വിഷയമായ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം തുടങ്ങിയതുമുതല്‍ കൊച്ചി മേഖലാ ഓഫീസിന്റെ ചുമതലയുണ്ടായിരുന്നത് മലയാളിയായ അസിസ്റ്റന്റ് ഡയറക്‌ടര്‍ പി രാധാകൃഷ്‌ണനായിരുന്നു. എന്നാല്‍, അന്വേഷണം സ്വര്‍ണക്കടത്തില്‍നിന്ന്‌ വഴിതിരിഞ്ഞ്, സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫോണിലേക്ക് ഉള്‍പ്പടെ നീങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ഫോഴ്‌സ്‌മെന്റിനെതിരെ തിരിഞ്ഞു.

സി പി എമ്മും സര്‍ക്കാരും അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ കര്‍ശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുളള നീക്കത്തിലാണ്. കെ-ഫോണ്‍, ലൈഫ് മിഷന്‍ രേഖകള്‍ ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് ചോര്‍ത്തിനല്‍കിയെന്ന റിപ്പോര്‍ട്ടും കോടതിയില്‍ ഇ ഡി നല്‍കിയിട്ടുണ്ട്.

ഇതിന് ബദലായാണ് ലൈഫ് മിഷന്‍ ഫയലുകള്‍ വിളിച്ചുവരുത്തിയതില്‍ നിയമസഭ പ്രിവിലേജ് ആന്‍ഡ്‌ എത്തിക്‌സ് കമ്മിറ്റി ഇ ഡിയില്‍ നിന്ന് വിശദീകരണം തേടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നതിനാലാണ് കേന്ദ്രത്തിന്റെ വിശ്വസ്‌തനായ ജോയിന്റ് ഡയറക്‌ടറെ കേരളത്തിലേക്ക് ഗുജറാത്തില്‍ നിന്ന് എത്തിച്ചിരിക്കുന്നത്.