സിത്ര കോസ്‌വേയിലൂടെ വാഹനമോടിക്കവേ നിയന്ത്രണം വിട്ട കാര്‍ കടലിൽ പതിച്ചു ; ബഹ്‌റൈനില്‍ പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
ബഹ്‌റൈൻ :ബഹ്‌റൈനില്‍ കടലില്‍ മുങ്ങി മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായരാണ് മരിച്ചത്. 42 വയസായിരുന്നു. സിത്ര കോസ് വേയിലൂടെ വാഹനമോടിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കടലില്‍ പതിക്കുകയായിരുന്നു.
അതിദാരുണമായ സംഭവങ്ങളാണ് ശ്രീജിത്തിന്റെ മരണത്തിന് തൊട്ടുമുന്‍പ് നടന്നത്. കാറും ശ്രീജിത്തും കടലില്‍ പതിച്ചെങ്കിലും കാറില്‍ നിന്ന് പുറത്തിറങ്ങി അത്ഭുതകരമായി നീന്തി ശ്രീജിത്ത് കരയണഞ്ഞു. പിന്നീട് കാറില്‍ നിന്ന് ചില വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനായി ഇയാള്‍ തിരിച്ച് നീന്തുകയും പാതി വഴിയില്‍ വന്‍തിരമാലകളില്‍പ്പെട്ട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലാണ് നിലവില്‍ ശ്രീജിത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ ഉള്‍പ്പെടെ ഊര്‍ജിതമാക്കി വരികയാണ്. ശ്രീജിത്ത് ബഹ്‌റൈനില്‍ ബിസിനസ് ചെയ്യുകയാണ്. ഭാര്യ വിദ്യ ബഹ്‌റൈനിലെ തന്നെ ഒരു സ്‌കൂളില്‍ അധ്യാപികയാണ്.