play-sharp-fill
സിസ്റ്റർ അഭയ കൊലക്കേസ്;സമാനതകളില്ലാത്ത നിയമപോരാട്ടത്തിൻറെ മുപ്പത് വർഷം; ജീവപര്യന്തം ജയിൽശിക്ഷ ലഭിച്ച് രണ്ട് പ്രതികൾ;വർഷമേറെയായിട്ടും കോടതി നടപടികൾ തുടരുന്നു

സിസ്റ്റർ അഭയ കൊലക്കേസ്;സമാനതകളില്ലാത്ത നിയമപോരാട്ടത്തിൻറെ മുപ്പത് വർഷം; ജീവപര്യന്തം ജയിൽശിക്ഷ ലഭിച്ച് രണ്ട് പ്രതികൾ;വർഷമേറെയായിട്ടും കോടതി നടപടികൾ തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം:സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 30 വര്‍ഷം. അഭയ കൊല്ലപ്പെട്ട കേസില്‍ പ്രതികളെന്ന് കോടതി കണ്ടെത്തിയ രണ്ടുപേരും നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നു.


കൊലക്കേസില്‍ സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തിയാണ് 2020 ഡിസംബര്‍ 23ന് രണ്ട് പ്രതികളെ ജീവപര്യന്തം കഠിനതടവിന് സിബിഐ കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മാമ്മന്‍ മാപ്പിള ഹാളിന് പുറകിലുള്ള പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിയും ബിസിഎം കോളേജ് വിദ്യാര്‍ഥിയുമായിരുന്ന അഭയയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് 1992 മാര്‍ച്ച്‌ 27 പുലര്‍ച്ചെയാണ്.

പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒരാളെ വെറുതെവിട്ടു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ (72) പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കുന്നു.

രണ്ടാം പ്രതി സിസ്റ്റര്‍ സെഫി തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. ഇരുവരുടെയും പരോള്‍ അപേക്ഷ പലതവണ സര്‍ക്കാരിന് ലഭിച്ചെങ്കിലും സര്‍ക്കാര്‍ നിരസിച്ചു.

ശിക്ഷാവിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയിലുണ്ട്, പരിഗണിച്ചിട്ടില്ല.

അഭയയുടെ മാതാപിതാക്കളടക്കം മരിച്ചിട്ടും കേസിന്റെ തുടക്കംമുതല്‍ ഓടിനടന്ന ആക്ഷന്‍കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇപ്പോഴും കേസ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.