അനധികൃത സിം വിതരണത്തിന് എതിരെ മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ പ്രതിഷേധം
സ്വന്തം ലേഖകൻ
കോട്ടയം: വി.ഐ എയർടെൽ എന്നീ കമ്പനികളുടെ അനധികൃത സിം വിതരണത്തിന് എതിരെയും കമ്പനികളുടെ വ്യപാരി ദ്രോഹ നടപടികൾക്കെതിരെയും മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എം.ആർ.ആർ.എ)
നേതൃത്വത്തിൽ കോട്ടയത്ത് മൊബൈൽ വ്യപാരികളുടെ പ്രതിഷേധധർണ്ണ നടത്തി.
സംസ്ഥാന വ്യപകമായി വി ഐ –എയർടെൽ കമ്പിനികളുടെ എല്ലാ ജില്ലാ ഓഫീസുകൾക്കു മുൻപിലുമാണ് ധർണ നടത്തിയത്. പ്രതിഷേധ ധർണ്ണ കോട്ടയം ജില്ലാ പ്രസിഡന്റ് അനീഷ് ആപ്പിൾ അദ്യക്ഷത വഹിച്ചു. ധർണ്ണ സമരത്തിന്റെ
സംസ്ഥാന തല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻ്റ് കോട്ടയംബിജു നിർവഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ശാസ്ത്രീ റോഡിലുള്ള
വി ഐ ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണയ്ക്ക് ശേഷം ടൗൺ ചുറ്റി പ്രകടനമായി എത്തി ബക്കർ ജംഗ്ഷനിൽ ഉള്ള എയർടെൽ ഓഫീസിനു മുൻപിലും പ്രതിഷേധധർണ്ണ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു, ട്രെഷറർ നൗഷാദ് പനച്ചിമൂട്ടിൽ, ശിവജി അറ്റ്‌ലെസ്, ബേബികുടയംപടി, ഹക്കിം പുതുപ്പറമ്പിൽ, ജോമോൻ പാമ്പാടി, സലി കുമരകം, മുഹമ്മദ് ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.