സിൽവർ ലൈനിനെതിരായ സമരങ്ങളിൽ സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം;ഡിജിപി ഓഫീസിലേക്ക്  മഹിളാ കോൺ​ഗ്രസ്  നടത്തിയ മാർച്ചിൽ സംഘർഷം

സിൽവർ ലൈനിനെതിരായ സമരങ്ങളിൽ സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം;ഡിജിപി ഓഫീസിലേക്ക് മഹിളാ കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

സ്വന്തം ലേഖിക

തിരുവനന്തപുരം :സിൽവർ ലൈനിനെതിരായ സമരങ്ങളിൽ സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

പൊലീസിനെതിരായ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഓഫീസിന് മന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. പൊലീസും മഹിളാ കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതാ പൊലീസുകാർ ഉൾപ്പടെ പ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാരിക്കേഡ് ഉപയോ​ഗിച്ച് പ്രവർത്തകരെ തടഞ്ഞുനിർത്തിയിരിക്കുകയാണ്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് തിരൂരും ചോറ്റാനിക്കരയിലും സമരക്കാർ പ്രതിഷേധം തുടരുകയാണ്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ജനാധിപത്യ കേരളത്തെ ഒന്നിച്ചുനിര്‍ത്തുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു.

സ്ത്രീകളും കുട്ടികളും ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എന്തെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. എന്നാല്‍ യാതൊരു അക്രമത്തിനും മുതിരാതിരുന്ന ഈ ജനതയോട് പൊലീസ് ക്രൂരത കാണിച്ചു. സ്ത്രീകളെ പൊലീസ് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു. നൊട്ടോറിയസായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.