തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല പുതിയ തീരുമാനം;  സര്‍വേ രീതി മാത്രമാണ് മാറിയത്; സില്‍വര്‍ലൈന്‍ വരുമെന്ന് ഇ പി ജയരാജന്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല പുതിയ തീരുമാനം; സര്‍വേ രീതി മാത്രമാണ് മാറിയത്; സില്‍വര്‍ലൈന്‍ വരുമെന്ന് ഇ പി ജയരാജന്‍

സ്വന്തം ലേഖിക

കൊച്ചി: സര്‍വേ രീതി മാത്രമാണ് മാറിയതെന്നും സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.

സംഘര്‍ഷമുണ്ടാക്കാന്‍ സര്‍ക്കാര്‍ യാതൊരു രീതിയിലും ശ്രമിക്കുന്നില്ലെന്നും സര്‍വേ രീതി മാറിയാല്‍ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല പുതിയ തീരുമാനമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ റെയില്‍ പ്രതിഷേധത്തെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനമാണിത്. സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം.

റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെയാണ് പുതിയ തീരുമാനം. കെ റെയില്‍ പ്രതിഷേധക്കാരുടെ ആദ്യ വിജയമെന്ന് പ്രതിപക്ഷം പ്രതികരിച്ചപ്പോള്‍, സര്‍വേ രീതി മാത്രമാണ് മാറുന്നതെന്നും സര്‍വേ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.