സിൽവർ ലൈൻ ഗുരുതര വീഴ്ചയെന്ന് ഇ ശ്രീധരൻ ;സർക്കാർ ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല; ഇരുപതിനായിരത്തിലധികംപേർ കുടിയൊഴിപ്പിക്കപ്പെടുമെന്നും ചിലവാകുന്ന തുക, ആവശ്യമുള്ള ഭൂമി എന്നിവയെ കുറിച്ചുള്ള ഡിപിആറിലെ വിവരങ്ങളിൽ വ്യക്തതയില്ലെന്നും ഇ ശ്രീധരന്റെ വിമർശനം
സ്വന്തം ലേഖിക
കൊച്ചി :വീണ്ടും സിൽവർ ലൈൻ വിരുദ്ധ നിലപാട് ആവർത്തിച്ച് ഇ ശ്രീധരൻ. പരിസ്ഥിതി ആഘാത പഠനം നടത്താത്തത് ഗുരുതര വീഴ്ചയെന്ന് അദ്ദേഹം വിമർശിച്ചു.
സർക്കാർ ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല. 20,000ത്തിലധികം പേർ കുടിയൊഴുപ്പിക്കപ്പെടും. ചിലവാകുന്ന തുക, ആവശ്യമുള്ള ഭൂമി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ഡിപിആറിൽ വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ആലുവ കീഴ്മാട് നിലമേലില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം. ഉദ്യോഗസ്ഥരെ തടഞ്ഞ സ്ത്രീകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രാവിലെ നടന്ന പ്രതിഷേധത്തില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലിടാന്‍ എടുത്ത കുഴിയുടെ സമീപത്ത് കിടന്നായിരുന്നു എഴുപതുകാരിയുടെ പ്രതിഷേധം.
Third Eye News Live
0