പാര്‍വതിക്ക് മറുപടിയുമായി സിദ്ദിഖ്. സിനിമ കിട്ടിയാലേ അഭിനയിക്കാൻ പറ്റൂ, അത് നേടിയെടുക്കാൻ സാധിക്കില്ല.
തിരുവനന്തപുരം: തന്നെയും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് തനിക്കും പറയാമല്ലോയെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്.
സിനിമ കിട്ടിയാലേ അഭിനയിക്കാൻ പറ്റൂ. അത് നേടിയെടുക്കാൻ സാധിക്കില്ല. പാർവതി കഴിവുള്ള നടിയാണ്. എത്രയോ നല്ല സിനിമകളില്‍ അവർ അഭിനയിച്ചിട്ടുണ്ടെന്നും സിദ്ദിഖ് ചോദിച്ചു.
”ആർക്കും ആരെയും കഥാപാത്രത്തിന് വേണ്ടി നിർദേശിക്കാൻ കഴിയില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയാണ് ആദ്യം സമീപിക്കുന്നത്. അവരെ ലഭിക്കാതെ വരുമ്ബോഴാണ് മറ്റൊരാളെ സമീപിക്കുന്നതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. പവർഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവർ ഗ്രൂപ്പ് ഒരാളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സിദ്ധിഖ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർവതി കഴിവുള്ള നടിയാണ്. എത്രയോ നല്ല സിനിമകളില്‍ അവർ അഭിനയിച്ചിട്ടുണ്ട്? ഈ അടുത്തിടെയിറങ്ങിയ സിനിമയിലും അവർ അഭിനയിച്ചിട്ടുണ്ട്. ഞാനും അഭിനയിക്കുന്നയാളാണ്. അങ്ങനെയെങ്കില്‍ എന്നെയും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് എനിക്കും പറയാല്ലോ.
സിനിമ കിട്ടിയാലേ അഭിനയിക്കാൻ പറ്റൂ. അത് നേടിയെടുക്കാൻ സാധിക്കില്ല.” സംവിധായകരും തിരക്കഥാകൃത്തുക്കളും അവസരം തന്നാല്‍ മാത്രമേ അഭിനയിക്കാൻ സാധിക്കൂ എന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.