മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീം കോടതി
ഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രിം കോടതി. എല്ലാ തിങ്കളാഴചയും മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥ ഇളവ് ചെയ്തു.അതേസമയം കാപ്പന്റെ മൊബൈൽ ഫോൺ വിട്ടുനൽകാനാവില്ലെന്ന് യുപി പൊലീസ് അറിയിച്ചു.
2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ അറസ്റ്റിലാകുന്നത്. യുപിയിലെ ഹാത്റസില്‍ 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്യുന്നതിന് പോകവേയാണ് 2020 ഒക്ടോബറില്‍ സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെട്ടത്. കാറിൽ ഒപ്പം സഞ്ചരിച്ചവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആണെന്നും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായ കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പോലീസ് വ്യാഖ്യാനിച്ചു.
പിഎഫ്ഐ യുടെ മുഖപത്രമായിരുന്ന തേജസിന്റെ ഡൽഹി മുൻ ലേഖകൻ കൂടിയായിരുന്നു സിദ്ദിഖ് കാപ്പൻ. വർഗീയ കലാപമുണ്ടാക്കലും സൗഹൃദ അന്തരീക്ഷം തകർക്കലും ഗൂഢാലോചനയും ചേർത്ത് യുഎപിഎ ചുമത്തി. അമ്പതിനായിരത്തിൽ താഴെ രൂപ മാത്രമാണ് കാപ്പന്റെ അക്കൗണ്ടിൽ അവശേഷിച്ചെങ്കിലും അനധികൃതമായി പണമെത്തിയെന്നു ആരോപിച്ചു ഇഡി കേസെടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎപിഎ കേസിൽ സെപ്തംബർ 9ന് സുപ്രിം കോടതിയും ഇഡികേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഡിസംബർ 23നുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 2നാണ് കാപ്പൻ ജയിൽ മോചിതനാകുന്നത്.