play-sharp-fill
മദ്യപിച്ച്‌ ലക്കുകെട്ട് നിലയ്ക്കലില്‍ എസ്‌ഐയുടെ അഴിഞ്ഞാട്ടം ; തീര്‍ഥാടകര്‍ക്ക് നേരെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യ വര്‍ഷം ; വൈദ്യപരിശോധനയില്‍ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞു ; എം എസ് പി ബറ്റാലിയനിലെ എസ്‌ഐയ്ക്കെതിരേ നടപടിയ്ക്ക് സാധ്യത ; നേതാക്കളുടെ തണലിലാണ് ഇയാള്‍ വിലസുന്നതെന്നും വകുപ്പു തല അന്വേഷണം പ്രഹസനമാവുകയാണ് പതിവെന്നും ആക്ഷേപം

സ്വന്തം ലേഖകൻ

പത്തനംതിട്ട: നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ മദ്യപിച്ച്‌ ലക്കുകെട്ട് സഹപ്രവര്‍ത്തകരെയും തീര്‍ഥാടകരെയും അസഭ്യം പറഞ്ഞു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. തുടര്‍ന്ന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ഇയാള്‍ക്കെതിരേ നടപടിയുണ്ടാകും.

മലപ്പുറം എം.എസ്.പിയിലെ എസ്.ഐയാണ് ഇന്നലെ രാത്രി 11 മണിയോടെ നിലയ്ക്കലിലെ ഹോട്ടലില്‍ മദ്യപിച്ച നിലയില്‍ എത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും തീര്‍ഥാടകരെയും സഹപ്രവര്‍ത്തകരെയും കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഡിവൈ.എസ്.പി സ്ഥലത്ത് ചെന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് പരിശോധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ച്‌ ബഹളം കൂട്ടിയതിനും മേലുദ്യോഗസ്ഥരെ അസഭ്യം വിളിച്ചതിനും ഇയാള്‍ക്കെതിരേ 2021 ല്‍ അടക്കം അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്. ചില സി.പി.എം നേതാക്കളുടെ തണലിലാണ് ഇയാള്‍ വിലസുന്നതെന്ന് പറയുന്നു. ഇതു കാരണം പലപ്പോഴും വകുപ്പു തല അന്വേഷണം പ്രഹസനമാവുകയാണ് പതിവ്. ഇന്നലെ നടന്ന സംഭവം മൂടിവയ്ക്കാനും ശ്രമം നടക്കുന്നുണ്ട്.