‘മാരിയമ്മ കാളിയമ്മ’ ..ഉത്സവപറമ്പിലെ മൈക്ക് സെറ്റില്‍ മുഴങ്ങിയ ഭക്തിഗാനതിനൊപ്പം മതിമറന്ന് ചുവടുവെച്ച് എസ്ഐ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; പിന്നാലെ ശാന്തൻപാറ എസ്ഐക്ക് സസ്പെൻഷൻ

‘മാരിയമ്മ കാളിയമ്മ’ ..ഉത്സവപറമ്പിലെ മൈക്ക് സെറ്റില്‍ മുഴങ്ങിയ ഭക്തിഗാനതിനൊപ്പം മതിമറന്ന് ചുവടുവെച്ച് എസ്ഐ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; പിന്നാലെ ശാന്തൻപാറ എസ്ഐക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ

ഇടുക്കി : ‘മാരിയമ്മ കാളിയമ്മ’ …. ഉത്സവപറമ്പിലെ മൈക്ക് സെറ്റില്‍ മുഴങ്ങിയ ഭക്തിഗാനതിനൊപ്പം മതിമറന്ന് ചുവടുവെച്ച എസ്ഐക്ക് സസ്പെന്ഷൻ .ശാന്തൻപാറ എസ്ഐ ഷാജിയാണ് സസ്പെൻഷനിലായത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഇടുക്കി പൂപ്പാറയിലാണ് സംഭവം. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു എസ്ഐയുടെ മതിമറന്നുള്ള നൃത്തം. ഉത്സവത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എസ്ഐ ഷാജിയും സംഘവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ നൃത്തം ആരംഭിച്ചു.നൃത്തം നീണ്ടു പോയതോടെ, അവസാനം നാട്ടുകാർ എസ് ഐ യെ പിടിച്ചു മാറ്റി.

ക്ഷേത്രത്തില്‍ കൂടിനിന്ന ആളുകള്‍ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഇതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടർന്ന് എസ് ഐക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു .