play-sharp-fill
ഭര്‍ത്താവിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ വീട്ടമ്മയെ പാസ്റ്ററുടെ വീട്ടില്‍ കൗണ്‍സലിങ്ങിന് അയച്ചു എസ്ഐ; കൗണ്‍സിലിങിനിടെ ചിരിച്ചപ്പോള്‍ ‘ബാധ ഒഴിപ്പിക്കാൻ’ പാസ്റ്ററും ഭാര്യയും മര്‍ദിച്ചു; ഒടുവിൽ യുവതിയുടെ പരാതിയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ

ഭര്‍ത്താവിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ വീട്ടമ്മയെ പാസ്റ്ററുടെ വീട്ടില്‍ കൗണ്‍സലിങ്ങിന് അയച്ചു എസ്ഐ; കൗണ്‍സിലിങിനിടെ ചിരിച്ചപ്പോള്‍ ‘ബാധ ഒഴിപ്പിക്കാൻ’ പാസ്റ്ററും ഭാര്യയും മര്‍ദിച്ചു; ഒടുവിൽ യുവതിയുടെ പരാതിയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ

അടിമാലി: പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയ വീട്ടമ്മയെ പാസ്റ്ററുടെ അടുക്കലേക്ക് കൗണ്‍സിലിങിന് അയച്ച എസ് ഐ പുലിവാല് പിടിച്ചു.

പാസ്റ്ററും ഭാര്യയും കൗണ്‍സിലിങിനിടെ വീട്ടമ്മയെ മര്‍ദ്ദിച്ചതോടെയാണ് വിഷയം വഷളായത്. ഇതോടെ എസ്‌ഐയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

ബാധ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു കൗണ്‍സിലിങിനിടെ യുവതിയെ പാസ്റ്ററും ഭാര്യയും മര്‍ദ്ദിച്ചത്. ഇടുക്കി അടിമാലിയില്‍ താമസക്കാരായ പാസ്റ്ററിനും ഭാര്യക്കും എതിരെയാണ് പരാതി എത്തിയത്. സംഭവത്തിന് ഒത്താശ ചെയ്‌തെന്ന ആരോപണ വിധേയനായ എസ്‌ഐയെ സസ്പെൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എബ്രഹാം ഐസക്കിനെയാണ് ജില്ല പൊലീസ് മേധാവി വി.യു. കുര്യാകോസ് സസ്പെൻഡ് ചെയ്തത്.

സ്റ്റേഷനിലെത്തിയ പരാതിക്കാരെ പാസ്റ്ററുടെ അടുക്കല്‍ കൗണ്‍സലിങ്ങിന് അയച്ചതാണ് എസ്‌ഐയെ സസ്പെൻഡ് ചെയ്യാൻ കാരണം. വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ കൊന്നത്തടി സ്വദേശിനിയായ 38കാരിയായ വീട്ടമ്മയാണ് പരാതിക്കാരി.

ഇവരും ഭര്‍ത്താവും തമ്മില്‍ വര്‍ഷങ്ങളായി കലഹത്തിലായിരുന്നു. ഇത് സംബന്ധിച്ച്‌ പലകുറി സ്റ്റേഷനില്‍ വിളിപ്പിച്ച്‌ രമ്യതയില്‍ വിട്ടിരുന്നെങ്കിലും വഴക്ക് തുടര്‍ന്നു.

ഇതോടെയാണ് എസ്‌ഐ വീട്ടമ്മയെ പാസ്റ്ററുടെ വീട്ടില്‍ കൗണ്‍സലിങ്ങിന് അയച്ചത്. കൗണ്‍സലിങ്ങിനിടെ വീട്ടമ്മ ചിരിച്ചു. ഇത് പാസ്റ്റര്‍ക്ക് ഇഷ്ടമായില്ല. ഇതോടെ വീട്ടമ്മയുടെ ശരീരത്തില്‍ ബാധ കയറിയെന്ന് പറഞ്ഞ് പാസ്റ്ററും ഭാര്യയും ചേര്‍ന്ന് ഇവരെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദിച്ചവര്‍ക്ക് ഭര്‍ത്താവ് ഒത്താശ ചെയ്തതിനാല്‍ ആശുപത്രിയില്‍ പോകാൻ സാധിച്ചില്ല. പിന്നീട് വനിതാ സ്റ്റേഷനില്‍ വീട്ടമ്മ പരാതി നല്‍കുകയായിരുന്നു.