play-sharp-fill
കോട്ടയം കഞ്ഞിക്കുഴിയിൽ എസ്ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; എസ് ഐ ആത്മഹത്യ ചെയ്തതെന്ന് സൂചന; കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ

കോട്ടയം കഞ്ഞിക്കുഴിയിൽ എസ്ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; എസ് ഐ ആത്മഹത്യ ചെയ്തതെന്ന് സൂചന; കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ

കോട്ടയം: കഞ്ഞിക്കുഴിയിൽ എസ് ഐയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

വിഴിഞ്ഞം സ്റ്റേഷനിൽ എസ്.ഐ ആയി ജോലിചെയ്യുന്ന കഞ്ഞിക്കുഴി പീടിയേക്കൽ വീട്ടിൽ കുരുവിള ജോർജിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുരുവിള ജോർജിന് ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട ഭാര്യ നൽകിയ പരാതി മൃതദേഹത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.