പ്രതിയെ ‘കുനിച്ചുനിര്‍ത്തി കൂമ്ബിനിടിച്ച്’ എസ്.ഐ; പോലീസ് സ്റ്റേഷനില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണം
കൊച്ചി: പോലീസ് സ്റ്റേഷനില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
അമ്പലമേട് പോലീസ് സ്റ്റേഷനില്‍നിന്ന് ഒരുവര്‍ഷം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം, സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ് ഒരുവര്‍ഷം മുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത പ്രതിയെ എസ്.ഐ. കുനിച്ചുനിര്‍ത്തി മര്‍ദിക്കുന്നതാണ് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലതവണയായി പ്രതിയെ മര്‍ദിക്കുന്നതും ഇയാള്‍ക്ക് നേരേ ക്ഷോഭിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ എസ്.ഐയെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
2023 ജനുവരി 23-നായിരുന്നു ഈ സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന പരാതിയിലാണ് ഈ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ക്കെതിരേ വധശ്രമം അടക്കം ചുമത്തി കേസെടുത്തിരുന്നതായാണ് വിവരം.