play-sharp-fill
കുട്ടികൾക്കും ഗർഭിണികൾക്കും ആശുപത്രികളിൽ പ്രത്യേക കൗണ്ടർ വേണമെന്ന് ആവശ്യപ്പെട്ട്, എസ് എച്ച് ആർ ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റി; മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും നിവേദനം നൽകി

കോട്ടയം: സംസ്ഥാനത്തെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ ആശൂപതികളീൽ കുട്ടികൾക്കും

ഗർഭിണികൾക്കും മരുന്ന് വാങ്ങുവാനും, ചീട്ട് എടുക്കുന്നതിനും പ്രത്യേക കൗണ്ടർ സജ്ജീകരണങ്ങൾ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട്

എസ് എച്ച് ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബെയ്ലോൺ എബ്രാഹം, സെക്രട്ടറി ദീപു ഐപ്പ്, ഖജാൻജി സ്മിത ലൂക്ക് എന്നിവർ കേരള മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മുതിർന്ന പൗരന്മാർക്ക് മരുന്നുകളും,ചിട്ടുകൾക്കുമായി പ്രത്യേക കൗണ്ടർ സജ്ജീകരണങ്ങൾ ആവശ്യപ്പെട്ട് എസ് എച്ച് ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികൾ സർക്കാരിന് നിവേദനം നൽകിയിരുന്നു.