play-sharp-fill
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല; ഷൊര്‍ണൂര്‍ അപകടത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസ്; കരാർ റദ്ദാക്കിയതായി റെയില്‍വേ

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല; ഷൊര്‍ണൂര്‍ അപകടത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസ്; കരാർ റദ്ദാക്കിയതായി റെയില്‍വേ

പാലക്കാട്: ഷൊർണൂരില്‍ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ കരാർ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസെടുത്തു.

ഇയാളുടെ കരാർ റദ്ദാക്കിയതായും റെയില്‍വേ വാർത്താകുറിപ്പില്‍ അറിയിച്ചു.
കരാറുകാരൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല. റെയില്‍വേ പാലത്തിന് മുൻപുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നല്‍കിയിരുന്നത്.

ജോലി കഴിഞ്ഞ് 10 തൊഴിലാളികള്‍ സ്റ്റേഷനിലേക്ക് പോകാൻ റോഡിന് പകരം അനുമതിയില്ലാതെ റെയില്‍വേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തില്‍ വേഗ നിയന്ത്രണമില്ലെന്നും റെയില്‍വേ വാർത്താകുറിപ്പില്‍ അറിയിച്ചു. മരിച്ച തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ട്രെയിൻ തട്ടി പുഴയില്‍ വീണ തൊഴിലാളിക്കായുള്ള തിരച്ചില്‍ ഞായറാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കൊച്ചിൻ പാലത്തില്‍ കരാർ തൊഴിലാളികളായ മൂന്നുപേർ ട്രെയിനിടിച്ചു മരിച്ചത് . ഒരാള്‍ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു. തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത് .