കടയിൽ സിഗരറ്റ് ചോദിച്ചെത്തിയ യുവാവിനോട് സ്കൂളിന് പരിസരത്തെ കടയിൽ സിഗരറ്റ് വിൽക്കില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ; കടക്കാരിയുടെ ഭർത്താവിനെ ആക്രമിച്ച് യുവാവ്
പനമരം: സിഗരറ്റ് ചോദിച്ചു കടയില്‍ വന്നയാള്‍ കടക്കാരിയുടെ ഭർത്താവിനെ അക്രമിച്ച് രക്ഷപ്പെട്ടു. പനമരം ഹൈസ്കൂളിനു സമീപം കച്ചവടം നടത്തുന്ന ഭാര്യയുടെ കടയിലെത്തിയ ഇ.പി. അനില്‍ കുമാറിനാണ്(46) മർദനമേറ്റത്.
സിഗരറ്റ് ചോദിച്ചു കടയില്‍ വന്നയാളോട് സ്കൂള്‍ പരിസരത്ത് സിഗരറ്റ് വില്‍ക്കാൻ പാടില്ലെന്നു പറഞ്ഞപ്പോള്‍ കടയില്‍ കിടന്ന ഭരണിയും പിന കടയുടെ ഷെല്‍ട്ടർ താഴ്ത്താൻ ഉപയോഗിക്കുന്ന വടികൊണ്ടും അനില്‍ കുമാറിനെ ആക്രമിച്ചു.
അനില്‍കുമാറിന്‍റെ ഭാര്യ അതുല്യ നടത്തുന്ന കടയിലായിരുന്നു ആക്രമണം. വൈകീട്ട് ഭാര്യയെ സഹായിക്കാൻ കടയിലെത്തിയതായിരുന്നു കെ.എസ്.ആർ.ടി.സി മാനന്താവാടി ഡിപ്പോയിലെ ഡ്രൈവറായ അനില്‍കുമാർ. പരിക്കേറ്റ അനില്‍ കുമാർ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിനു ശേഷം പ്രതികള്‍ ചാലില്‍ ഭാഗത്തെ മണന്തന ഹബീബിന്‍റെ വീടിന്‍റെ ജനല്‍ ചില്ലകളും അടിച്ചു തകർത്തു. മൂന്നു പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.