നിയന്ത്രണം നഷ്ടപ്പെട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി അപകടം ; അപകടത്തിൽ കടയുടെ ഗ്ലാസുകൾ പൂർണമായും തകർന്നു

നിയന്ത്രണം നഷ്ടപ്പെട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി അപകടം ; അപകടത്തിൽ കടയുടെ ഗ്ലാസുകൾ പൂർണമായും തകർന്നു

സ്വന്തം ലേഖകൻ 

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്.

കഞ്ഞിക്കുഴി ജിഎസ്ആർ ടെക്സ്റ്റൈൽസിന്റെ ചില്ലുതകർത്ത കാർ കടക്കുമുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഇടിച്ചു തകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ കടയുടെ മുൻഭാഗത്തുള്ള ​ഗ്ലാസുകൾ പൂർണമായും തകർന്നു. തുണി വാങ്ങാൻ എത്തിയ ആളുടെ സ്കൂട്ടറാണ് കാർ ഇടിച്ചു തകർത്തത്. സംഭവത്തിൽ മാരാരിക്കുളം പോലീസ് കേസെടുത്തു.