സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും സർക്കാരിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഉൾപ്പെടുത്തണം : അഡ്വ. ഷോൺ ജോർജ്

സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും സർക്കാരിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഉൾപ്പെടുത്തണം : അഡ്വ. ഷോൺ ജോർജ്

സ്വന്തം ലേഖകൻ

തലനാട്: സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും സർക്കാരിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്. ജീവനക്കാരിൽ നിന്ന് പ്രതിമാസം 500 രൂപ പ്രീമിയം ഇടാക്കിക്കൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമായി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതേ മാതൃകയിൽ തന്നെ കുടുംബശ്രീ അംഗങ്ങളിൽ നിന്നും പ്രീമിയം തുക ഈടാക്കി മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഉണ്ടാക്കാവുന്ന ഏറ്റവും വലിയ വിപ്ലവം ആയിരിക്കും ഈ പദ്ധതി എന്നും ഷോൺ ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലനാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസിന്റെ അഭിമുഖ്യത്തിൽ ആരംഭിച്ച ഉത്പാദന വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷോൺ. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോളി ഷാജി, ആശ റിജു, ഷമീല ഹനീഫ,റോബിൻ ജോസഫ്, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, എ.ജെ. സെബാസ്റ്റ്യൻ,രാഗിണി, ബിന്ദു,ദിലീപ് കുമാർ എം എസ്,കുടുംബശ്രീ ചെയർപേഴ്സൺ ഷൈനി മോഹനൻ എന്നിവർ സംസാരിച്ചു.