ഷോളയാറിൽ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്

ഷോളയാറിൽ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്

തമിഴ്നാട്: ഷോളയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. ഷോളയാർ എസ്റ്റേറ്റിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തോട്ടം തൊഴിലാളിയായ ദൊരൈരാജിനാണ് പരിക്കേറ്റത്.

കാലിനാണ് പരിക്ക് പറ്റിയത്. വാൽപ്പാറയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചിയിലേക്ക് മാറ്റി. ഈ മേഖലയിൽ കഴിഞ്ഞ ദിവസം കരടി തോട്ടം തൊഴിലാളിയെ ആക്രമിച്ചിരുന്നു.