തൊട്ടാൽ ഷോക്ക് ഉറപ്പ്; ഒരുത്തനും ഇനി അടുക്കില്ല ‘സ്ത്രീ സുരക്ഷയ്ക്ക്’ സ്വിച്ച് ഇട്ടാല്‍ ഷോക്കടിക്കുന്ന ഷോക്ക് ചെരുപ്പ് കണ്ടുപിടിച്ച് ഇരിങ്ങാലക്കുട പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസിലെ വിദ്യാര്‍ത്ഥികൾ.
സ്വന്തം ലേഖിക
തൃശ്ശൂർ : ചെരിപ്പ് കാലിലുണ്ടെങ്കില്‍ ഏതുപാതിരാത്രിയും സ്ത്രീകള്‍ക്ക് ധൈര്യമായി ഒറ്റയ്ക്ക് സഞ്ചരിക്കാം, ഒരുത്തനും അടുക്കില്ല, വില വെറും 500 രൂപ. ഹൈഹീലുള്ള ചെരിപ്പിന്റെ ഉപ്പൂറ്റിയുടെ ഭാഗത്താണ് ഷോക്ക് നല്‍കാനുള്ള വയര്‍ ഘടിപ്പിക്കുന്നത്. സ്ത്രീകള്‍ ദേഹോപദ്രവം നേരിടുമ്പോൾ സ്വിച്ച് ഓണ്‍ ചെയ്ത് ചെരിപ്പുകൊണ്ട് ചവിട്ടിയാല്‍ അക്രമികള്‍ക്ക് ഷോക്ക് നല്‍കാനാകും.
അമിതമായ വൈദ്യുതി ഇല്ലാത്തതിനാല്‍ പെട്ടെന്ന് അക്രമിക്ക് അപകടവുമുണ്ടാകില്ല. ചെരിപ്പിനടിയില്‍ സ്വിച്ച് , ബാറ്ററി, വയര്‍ എന്നിവയാണ് ഘടിപ്പിക്കുന്നത്. ബാറ്ററി നിശ്ചിതസമയം ചാര്‍ജ് ചെയ്ത് വയ്ക്കണം. ഉപ്പൂറ്റിയുടെ ഭാഗത്ത് നീളം കൂടിയതും കട്ടികൂടിയതുമായ ചെരിപ്പാണ് ഇതിന് വേണ്ടത്. പെരിഞ്ഞനം ആര്‍.എം.വി.എച്ച്.എസിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി സൂര്യദേവും സിനാൻ ടി. സിദ്ദിഖുമാണ് കണ്ടുപിടിത്തത്തിന് പിന്നില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group