ശിവശങ്കറിന്റെ ആത്മകഥ വൻ ഹിറ്റ് ; നാല് ദിവസം കൊണ്ട് 10,000 കോപ്പി വിറ്റഴിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം:ശിവശങ്കറിന്റെ ആത്മകഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന നാല് ദിവസം’ കൊണ്ട് 10,000 കോപ്പികൾ വിറ്റഴിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ഫെബ്രുവരി അഞ്ചിനാണ് പുസ്തകം പുറത്തിറക്കിയത്.
മലയാളത്തിൽ എഴുതിയിരിക്കുന്ന ആത്മകഥ 176 പേജുകൾ ഉണ്ട്. 250 രൂപയാണ് പുസ്തകത്തിന്റെ വില.
ആത്മകഥ പുറത്തിറങ്ങി നാല് ദിവസങ്ങൾക്കുള്ളിൽ 2 എഡിഷനുകളും തീർന്നുപോയി. ആദ്യ 2 തവണയും 5000 കോപ്പി വീതമാണ് അച്ചടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുസ്തകത്തിന്റെ പ്രസാധകരായ ഡിസി ബുക്സ് 5000 കോപ്പികളാണ് മൂന്നാമത്തെ വട്ടം അച്ചടിച്ചിരിക്കുന്നത്.
ഡിസി ബുക്സിന്റെയും ഡീലർമാരുടെയും പക്കൽ നിന്ന് പുസ്തകം വാങ്ങാനാകും. പതിനായിരം കോപ്പികൾ വിറ്റുപോയതോടെ മൂന്നാമത്തെ എഡിഷനും അച്ചടിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ്.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നതോടെ സംഭവം ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഇതോടെയാണ് പുസ്തകത്തിന് വലിയ ഡിമാൻഡ് ഉണ്ടായത്.