play-sharp-fill
ഷിക്കാഗോ പ്രവാസികളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം 7ന് ഞായറാഴ്ച കോട്ടയം സെന്റ് ജോർജ് ക്നാനായ ഇടയ്ക്കാട്ടുപള്ളി അങ്കണത്തിൽ:

ഷിക്കാഗോ പ്രവാസികളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം 7ന് ഞായറാഴ്ച കോട്ടയം സെന്റ് ജോർജ് ക്നാനായ ഇടയ്ക്കാട്ടുപള്ളി അങ്കണത്തിൽ:

സ്വന്തം ലേഖകൻ
കോട്ടയം: ഷിക്കാഗോ പ്രവാസികളുടെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം 7ന് ഞായറാഴ്ച രാവിലെ കോട്ടയം സെന്റ് ജോർജ് ക്നാനായ ഇടക്കാട്ടുപള്ളി ആങ്കണത്തിൽ നടക്കും.

രാവിലെ 8.45 – ന് മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം നിർവഹിക്കും. എംപിമാരായ തോമസ് ചാഴിക്കാടൻ, ആന്റോ ആന്റണി, എ.എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് , അഡ്വ. ജോബ് മൈക്കിൾ, മുൻ എം എൽ എ മാരായ സുരേഷ് കുറുപ്പ്, രാജു എബ്രഹാം. സ്റ്റീഫൻ ജോർജ് എന്നിവർ പങ്കെടുക്കും.

50 വീൽചെയറുകൾ,15 ശ്രവണ സഹായി, 2 മുച്ചക്രസ്കൂട്ടർ,1 ലാപ്ടോപ്പ്, എന്നിവ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് വിതരണം ചെയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അർഹതപ്പെട്ട അപേക്ഷകൾ പരിഗണിച്ച് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ 100 ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹാൻഡിക്യാപ്പ് എഡ്യുക്കേഷണൽ അസിസ്റ്റൻസ് പ്രോഗ്രാം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പീറ്റർ മാത്യു കുളങ്ങര , കെ.ജി.അജിത്, സാജുപോൾസൺ കുളങ്ങര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..