play-sharp-fill
കോഴിക്കോട് വീണ്ടും ഷിഗെല്ല ഭീതിയിൽ; പത്തുവയസുകാരന് പിന്നാലെ ആറുവയസുകാരനും ഷി​ഗെല്ല സ്ഥിരീകരിച്ചു; മുന്നറിയിപ്പും, ബോധവത്ക്കരണവുമായി അധികൃതർ

കോഴിക്കോട് വീണ്ടും ഷിഗെല്ല ഭീതിയിൽ; പത്തുവയസുകാരന് പിന്നാലെ ആറുവയസുകാരനും ഷി​ഗെല്ല സ്ഥിരീകരിച്ചു; മുന്നറിയിപ്പും, ബോധവത്ക്കരണവുമായി അധികൃതർ

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള ആറു വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്.

പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജനങ്ങളെ ബോധവത്കരിക്കും.

കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ താമസിക്കുന്ന പത്ത് വയസ്സുകാരൻ ഷിഗെല്ല സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പനിയും വയറിളക്കവും മൂലം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും ചികിത്സ തേടുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.