play-sharp-fill
നിലമ്പൂരിലെ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ പ്രതി ഷൈബിൻ അഷ്‌റഫ് അബുദാബിയിലെ രണ്ട് ദുരൂഹ മരങ്ങളിലും പ്രതി…അന്വേഷണത്തിന് സി ബി ഐ അബുദാബിയിലേക്ക്…

നിലമ്പൂരിലെ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ പ്രതി ഷൈബിൻ അഷ്‌റഫ് അബുദാബിയിലെ രണ്ട് ദുരൂഹ മരങ്ങളിലും പ്രതി…അന്വേഷണത്തിന് സി ബി ഐ അബുദാബിയിലേക്ക്…

നിലമ്പൂർ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്‌റഫ്‌ പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും. കുറ്റകൃത്യം അന്വേഷിച്ച നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം കേസിൻ്റ ഫയൽ ഡിജിപി മുഖേന സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറും.
ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവർത്തക ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവരാണ് അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.ഈ കേസ് ആണ് സി ബി ഐ പുനരന്വേഷിക്കുന്നത്.ഹാരിസിൻ്റ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു അനുകൂല വിധി നേടിയിരുന്നു.
നേരറിയാൻ സി ബി ഐ എത്തുന്നതോടെ ഷൈബിൻ അഷ്‌റഫിന്റെ ഈ കൊലപാതകങ്ങളിലെ പങ്ക് തെളിയുമെന്ന പ്രതീക്ഷയിലാണ് ഹാരിസിന്റെ കുടുംബം.

Tags :