ആധാറും നൂറ് രൂപയുമുണ്ടെങ്കില്‍ കൊച്ചിയിലെത്തുന്ന സ്ത്രീകൾക്ക് ഇവിടെ സുഖമായി താമസിക്കാം ; ബാത്ത് അറ്റാച്ച്‌ഡ് റൂമുകളില്‍ ഡ്രസിംഗ് ടേബിള്‍ അടക്കമുള്ള സൗകര്യങ്ങളും, 10 രൂപയ്ക്ക് ഉച്ചയൂണും
കൊച്ചി : ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ലഭിച്ചത് 51.60 ലക്ഷം രൂപ. വിമർശനങ്ങള്‍ക്ക് ലാഭത്തിലൂടെ മറുപടി നൽകുകയാണ് കൊച്ചി കോർപ്പറേഷന് കീഴിലെ ഷീ ലോഡ്ജ്.
കഴിഞ്ഞ വനിതാദിനത്തിലാണ് കൊച്ചിയിലെത്തുന്ന വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യമൊരുക്കാൻ ഷീ ലോഡ്ജ് ആരംഭിച്ചത്.
പുറത്തെ ഹോട്ടലുകളില്‍ താമസിക്കാൻ കുറഞ്ഞത് 500 രൂപയെങ്കിലും വേണമെങ്കില്‍ ഇവിടെ വെറും 100 രൂപയ്ക്കായിരുന്നു താമസസൗകര്യം. ലോഡ്ജ് നടത്തിപ്പ് നഗരസഭ ഏറ്റെടുക്കും മുൻപ് ലഭിച്ചിരുന്നത് വെറും ഒന്നോ രണ്ടോ ലക്ഷം രൂപയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് പേരണ്ടൂർ കനാലിനടുത്തുള്ള ചേരി നിവാസികളെ പാർപ്പിച്ചിരിക്കുകയായിരുന്നു. അതിനുശേഷം വർഷങ്ങളോളം പൂട്ടിക്കിടന്നു. ആസ്ഥാനത്താണ് ഷീ ലോഡ്ജിന്റെ നേട്ടം. കുടുംബശ്രീയ്ക്കാണ് നടത്തിപ്പ് ചുമതല.
ഷീ ലോഡ്ജ്
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവില്‍ നവീകരിച്ചാണ് ഷീ ലോഡ്ജ് ഒരുക്കിയത്. ഇതേ കെട്ടിടത്തിലാണ് പത്ത് രൂപയ്ക്ക് ഉച്ചയൂണും കുറഞ്ഞനിരക്കില്‍ മറ്റ് ആഹാരവും ലഭിക്കുന്ന സമൃദ്ധി@കൊച്ചി ഭക്ഷണശാല.
സുരക്ഷിത താമസം
മുറികളെല്ലാം ബാത്ത് അറ്റാച്ച്‌ഡാണ്. സൗരോർജ സംവിധാനം വഴി എല്ലാ മുറികളിലും ചൂടുവെള്ളവും ലഭിക്കും. ഡ്രസിംഗ് ടേബിള്‍, മേശ, കസേര തുടങ്ങിയവയുമുണ്ട്. ആധാർ കാർഡ്, നഗരത്തില്‍ എത്തിയതിന്റെ കാരണം തെളിയിക്കുന്ന രേഖകള്‍ എന്നിവ ഹാജരാക്കണം. ഒരാള്‍ക്ക് അഞ്ചു ദിവസം വരെ താമസിക്കാം. ഹ്രസ്വകാല കോഴ്‌സുകള്‍ ചെയ്യുന്നവർക്ക് ഒരു മാസം വരെ. 12 മണി വരെയാണ് പ്രവേശനം.
ചെലവ് : 4.80 കോടി, മുറികള്‍ : 96, ഡോർമെട്രി: 25 ബെഡ്,
വാടക : ഡോർമെട്രി 100, സിംഗിള്‍ റൂം 200,ഡബിള്‍ റൂം 350
ഒരു വർഷം പൂർത്തിയാക്കിയ ഷീ ലോഡ്ജിനും ഇതിനു പിന്നിൽ പ്രവർത്തിച്ച ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ലാലിനും മറ്റു ഉദ്യോഗസ്ഥർക്കും ഷീ ലോഡ്ജ് നടത്തിപ്പുകാർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കൊച്ചി മേയർ അനിൽകുമാർ ആണ് ഷീ ലോഡ്ജിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.