ദുബായില്‍ നിന്ന് സ്വര്‍ണം കടത്തി; തരൂരിന്റെ പിഎ എന്ന് അവകാശപ്പെട്ട് സ്വർണക്കടത്തിനു പിടിയിലായയാൾ ; വീട്ടിലെ ജോലിക്കാരനാണെന്നും സൂചന ; അന്വേഷണം ആരംഭിച്ചു

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തി; തരൂരിന്റെ പിഎ എന്ന് അവകാശപ്പെട്ട് സ്വർണക്കടത്തിനു പിടിയിലായയാൾ ; വീട്ടിലെ ജോലിക്കാരനാണെന്നും സൂചന ; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പിഎ ശിവകുമാറിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

500 ഗ്രാം സ്വര്‍ണവുമായാണ് ശിവകുമാര്‍ പ്രസാദ് പിടിയിലായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പം മറ്റൊരാളും അറസ്റ്റിലായെങ്കിലും ഇയാള്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരോടാണ് താൻ ശശി തരൂരിന്റെ പിഎ ആണെന്ന് ശിവകുമാർ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശിവകുമാറില്‍ നിന്ന് സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് കസ്റ്റംസ് ഇദ്യോഗസ്ഥര്‍ ആരാഞ്ഞു. എന്നാല്‍ തൃപ്തികരമായ ഉത്തരമോ ആവശ്യമായ രേഖകള്‍ ഹാജരാക്കാനോ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ട്.

സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് പറയുന്നു.മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂ‍ര്‍ നിലവില്‍ തിരുവനന്തപുരം സിറ്റിങ് എംപിയാണ്. തരൂരിന്റെ ഔദ്യോഗിക പഴ്സനൽ സ്റ്റാഫിൽ ഇങ്ങനെയൊരാളില്ലെന്നാണ് വിവരം. ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ ശിവകുമാറിന്റെ പേരില്ല. ഇയാൾ ഡൽഹിയിൽ തരൂരിന്റെ വീട്ടിലെ ജോലിക്കാരനാണെന്നാണ് സൂചന.