തെളിവെടുപ്പിന് പോകുന്നത് ചിരിച്ചുകളിച്ചും തമാശകള്‍ പറഞ്ഞും; പോലീസ്‌ വിട്ടുപോകുന്ന കാര്യങ്ങള്‍  ഓര്‍മപ്പെടുത്തിയും അഭിനയിച്ചു കാണിച്ചും കസ്‌റ്റഡിക്കാലം അടിപൊളിയാക്കി ഗ്രീഷ്‌മ; താലികെട്ടിയ അതേ പള്ളിയിൽ വെച്ചാണ്‌  കൊലപാതകപദ്ധതി മനസില്‍ വന്നതെന്നും വെളിപ്പെടുത്തൽ

തെളിവെടുപ്പിന് പോകുന്നത് ചിരിച്ചുകളിച്ചും തമാശകള്‍ പറഞ്ഞും; പോലീസ്‌ വിട്ടുപോകുന്ന കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയും അഭിനയിച്ചു കാണിച്ചും കസ്‌റ്റഡിക്കാലം അടിപൊളിയാക്കി ഗ്രീഷ്‌മ; താലികെട്ടിയ അതേ പള്ളിയിൽ വെച്ചാണ്‌ കൊലപാതകപദ്ധതി മനസില്‍ വന്നതെന്നും വെളിപ്പെടുത്തൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: ഷാരോണ്‍ രാജ്‌ കൊലക്കേസില്‍ കസ്‌റ്റഡിയില്‍ തുടരുന്ന ഗ്രീഷ്‌മ പോലീസുകാരെ പോലും ഞെട്ടിക്കുകയാണ്.

പിക്ക്‌നിക്ക്‌ മൂഡില്‍ രാവിലെ തെളിവെടുപ്പിനു പോകുന്ന ഗ്രീഷ്‌മ മടങ്ങിയെത്തുന്നതും അതേ മൂഡില്‍ത്തന്നെ. കസ്‌റ്റഡിയിലുള്ള പ്രതിയാണെന്ന ഭാവമേ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിരിച്ചുകളിച്ചും തമാശകള്‍ പറഞ്ഞും തെളിവെടുപ്പിനിടയില്‍ പോലീസ്‌ വിട്ടുപോകുന്ന കാര്യങ്ങള്‍വരെ അവരെ ഓര്‍മപ്പെടുത്തിയും അഭിനയിച്ചു കാണിച്ചുമൊക്കെ കസ്‌റ്റഡിക്കാലം അടിപൊളിയാക്കുകയാണ്‌ ഗ്രീഷ്‌മ.
വീട്ടിലെ തെളിവെടുപ്പു പൂര്‍ത്തിയായി.

ഷാരോണ്‍ രാജുമായി ഗ്രീഷ്‌മ കറങ്ങിയ സ്‌ഥലങ്ങളിലാണ്‌ ഇപ്പോള്‍ തെളിവെടുപ്പ്‌. ഇരുവരും ഫോട്ടോ ഷൂട്ട്‌ നടത്തിയതും വീഡിയോ ചിത്രീകരിച്ചതുമായ സ്‌ഥലങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ യാതൊരു ഭാവവ്യത്യാസവും ഗ്രീഷ്‌മയ്‌ക്ക്‌ ഉണ്ടായില്ല.

അന്നു നടന്ന കാര്യങ്ങള്‍ വരെ ഗ്രീഷ്‌മ അഭിനയിച്ചു കാണിച്ചും കൊടുത്തു. വെട്ടുകാട്‌ പള്ളിയില്‍ എത്തിയപ്പോള്‍ ഷാരോണ്‍ രാജിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ വിവാഹം കഴിച്ചതെന്ന്‌ ഗ്രീഷ്‌മ അന്വേഷണ സംഘത്തോട്‌ പറഞ്ഞു.

പള്ളിക്കുള്ളില്‍ കയറിയപ്പോള്‍, താലികെട്ടാനായി തങ്ങള്‍ ഇരുന്ന ബെഞ്ച്‌ പോലീസിനു കാണിച്ചുകൊടുത്തു. ഇവിടെവച്ചാണ്‌ ആദ്യം നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയത്‌. വിവാഹസമയം നല്ലൊരു ജീവിതം’ ഉണ്ടാകണേ എന്നായിരിക്കും ഷാരോണ്‍ പ്രാര്‍ഥിച്ചതെന്ന്‌ ഡിവൈ.എസ്‌.പി കെ.ജെ. ജോണ്‍സണ്‍ പറഞ്ഞപ്പോള്‍, പക്ഷേ തിരിച്ചായി പോയെന്നായിരുന്നു ഗ്രീഷ്‌മയുടെ പ്രതികരണം.

ഷാരോണിന്റെ നിര്‍ബന്ധത്തിനു വഴങ്ങി താലികെട്ടിയ അതേ പള്ളിയിൽ വച്ചാണ്‌ ആദ്യമായി കൊലപാതകപദ്ധതി മനസില്‍ വന്നതെന്നും ഗ്രീഷ്‌മ പറഞ്ഞു.