play-sharp-fill
ഷാരോണ്‍ കൊലക്കേസ്; പോലീസ് സ്‌റ്റേഷനില്‍ അണുനാശിനി കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു

ഷാരോണ്‍ കൊലക്കേസ്; പോലീസ് സ്‌റ്റേഷനില്‍ അണുനാശിനി കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.

പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group