ഷെയർ മാർക്കറ്റിൽ നിക്ഷേപ തട്ടിപ്പ്: കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്ത കോട്ടയം സ്വദേശിയെ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്. രാമങ്കരി സ്വദേശിയിൽ നിന്നും 7 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. കോട്ടയം കുറിച്ചി സ്വദേശി മെജോ എം മൈക്കൾ (43) നെയാണ് തൃപ്പുണിത്തറയിൽ നിന്നും രാമങ്കരി പോലീസ് പിടികൂടിയത്.
രാമങ്കരി സ്വദേശിയെ കൂടാതെ ചങ്ങനാശ്ശേരി സ്വദേശിയിൽ നിന്നും പ്രതി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് പണം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളതായും പരാതിയുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
രാമങ്കരി പോലീസ് ഇൻസ്പെക്ടർ വി ജയകുമാന്റെ നേതൃത്വത്തിൽ എസ് ഐ ജിജു, ജി എസ് ഐ പ്രേംജിത്ത്, ഷൈലകുമാർ, സി പി ഒ സുഭാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0