play-sharp-fill
ഷാന്‍ കേസ് പ്രതികള്‍ പിടിയിൽ; നിര്‍ണായകമായത് അഖിലിന്റെ മൊഴി

ഷാന്‍ കേസ് പ്രതികള്‍ പിടിയിൽ; നിര്‍ണായകമായത് അഖിലിന്റെ മൊഴി

സ്വന്തം ലേഖിക

ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാന്‍ വധകേസിലെ കൊലയാളി സംഘത്തിലെ അഞ്ചുപേരെ പിടികൂടിയത് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്.

ആര്‍എസ്‌എസ് പ്രവര്‍ത്തകരായ അതുല്‍, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് കുട്ടനാട്ടിലെ ഒളിവു കേന്ദ്രത്തില്‍ നിന്ന് പൊലീസിന്റെ വലയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകം കഴിഞ്ഞ് ആറാം നാളാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ആദ്യമായി പിടിയിലാകുന്നത്. അഭിമന്യു, ജിഷ്ണു, സാനന്ദ് എന്നീ പ്രതികളെ ആലപ്പുഴ അരൂര്‍ ഭാഗത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍ അഖിലിന്റെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

ഷാന്‍ കൊലക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികള്‍ കസ്റ്റഡിയിലാകുന്നത് ആദ്യമാണ്. ആയുധങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.

നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അഖിലടക്കം പിടിയിലായിരുന്നു. കാര്‍ സംഘടിപ്പിച്ച്‌ നല്‍കിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

പ്രതികളെത്തിയ കാര്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.