ലഹരി ഗുണ്ടാമാഫിയയുടെ കുടിപ്പക; കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

ലഹരി ഗുണ്ടാമാഫിയയുടെ കുടിപ്പക; കോട്ടയത്ത് കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

സ്വന്തം ലേഖകൻ

കടയ്ക്കൽ :കോട്ടയത്ത് ഗുണ്ടാ നേതാവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഷാൻ ബാബു(19)വിന്റെ മൃതദേഹം സംസ്കരിച്ചു. ഷാൻ ബാബുവിന്റെ അച്ഛൻ ബാബുവിന്റെ കുടുംബവീടായ ഇട്ടിവ വയ്യാനം കല്യാണിമുക്കിലുള്ള ഇടക്കരിക്കകത്ത് വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്.

വൈകീട്ട് നാലിനാണ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനുപേർ അന്ത്യോപചാരമർപ്പിച്ചു. ഷാൻ ബാബുവിന്റെ കുട്ടിക്കാലം വയ്യാനത്തെ കുടുംബവീട്ടിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയ്യാനം എൽ.പി.സ്കൂളിലാണ് രണ്ടാം ക്ലാസുവരെ പഠിച്ചത്. പിന്നീടാണ് കോട്ടയം വിമലഗിരിയിലേക്ക്‌ താമസംമാറ്റിയത്. ഇടയ്ക്കിടെ ബന്ധുക്കളെ കാണാൻ വയ്യാനത്തെ കുടുംബവീട്ടിലെത്തുമായിരുന്നു.

തിങ്കളാഴ്ചയാണ് ഗുണ്ടാനേതാവ് ജോമോൻ കെ.ജോസ്, ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമുന്നിൽ കൊണ്ടിട്ടത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം.നസീർ, ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് അംഗം ടി.സി.പ്രദീപ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.