play-sharp-fill
മുഖത്ത് പൊള്ളലേറ്റ പാടുകള്‍; പിടിയിലായത് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍; ഷാറൂഖ് സെയ്ഫിയ്‌ക്കൊപ്പം മറ്റു മൂന്നുപേര്‍ കൂടി;  സംഘത്തിലെ ഒരാള്‍  കണ്ണൂരിൽ ഉള്ളതായി റിപ്പോർട്ട്; ഷാരൂഖ് തീവ്രവാദ സംഘത്തിന്റെ ഭാഗമോ?

മുഖത്ത് പൊള്ളലേറ്റ പാടുകള്‍; പിടിയിലായത് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍; ഷാറൂഖ് സെയ്ഫിയ്‌ക്കൊപ്പം മറ്റു മൂന്നുപേര്‍ കൂടി; സംഘത്തിലെ ഒരാള്‍ കണ്ണൂരിൽ ഉള്ളതായി റിപ്പോർട്ട്; ഷാരൂഖ് തീവ്രവാദ സംഘത്തിന്റെ ഭാഗമോ?

സ്വന്തം ലേഖകൻ

കോഴിക്കോട്: എലത്തൂരിലെ ട്രെയിനിലെ തീവെയ്പ് കേസിലെ പ്രതി പിടിയിലായത് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോൾ. പൊലീസ് എത്തിയതറിഞ്ഞ് പ്രതി ഷാറൂഖ് സെയ്ഫി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. പ്രതിയുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റ പരിക്കുകളുണ്ട്.

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഏജന്‍സികളും ആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കമാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായകമായത്.ഷാരൂഖ് സെയ്ഫി തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്നും നിഗമനമുണ്ട് . പ്രാഥമിക ചോദ്യംചെയ്യലിനു വിധേയനാക്കിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷഹറൂഖ് സെയ്ഫിയ്‌ക്കൊപ്പം മറ്റു മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നാലുപേര്‍ക്കായാണ് ടിക്കറ്റ് എടുത്തത്. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ടിക്കറ്റാണ് എടുത്തത്. എന്നാല്‍ സംഘത്തിലെ ഒരാള്‍ ട്രെയിനില്‍ കയറിയില്ല. ഇയാള്‍ കണ്ണൂരില്‍ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കണ്ണൂരില്‍ നിന്നും വൈകീട്ടോടെയാണ് സംഘം ട്രെയിനില്‍ യാത്ര തിരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ചികിത്സ തേടി ഇറങ്ങുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സെയ്ഫിയും സംഘവും നില്‍ക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നതില്‍ വ്യക്തതയില്ല. തീവെച്ച ആലപ്പുഴ എക്‌സ്പ്രസില്‍ തന്നെയാണ് ഷഹറൂഖ് സെയ്ഫി കണ്ണൂരിലെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags :