play-sharp-fill
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ ഷാഹിദ കമാലിനെതിരായ ഹര്‍ജി തള്ളി ലോകായുക്ത;ബിരുദം സംബന്ധിച്ച ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  ലോകായുക്ത ഹര്‍ജി തള്ളിയത്

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ ഷാഹിദ കമാലിനെതിരായ ഹര്‍ജി തള്ളി ലോകായുക്ത;ബിരുദം സംബന്ധിച്ച ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ഹര്‍ജി തള്ളിയത്


സ്വന്തം ലേഖിക

കൊച്ചി :വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസില്‍ ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്ത. ബിരുദം സംബന്ധിച്ച ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഷാഹിദ കമാലിനെതിരായ ഹര്‍ജി തള്ളി ലോകായുക്ത.


പരാതിക്കാരിക്ക് വിജിലന്‍സിനേയോ ക്രൈംബ്രാഞ്ചിനേയോ സമീപിക്കാം. നിലവില്‍ ഡോക്ടറേറ്റ് വ്യാജമെന്ന് തെളിക്കാന്‍ പരാതികാരിക്ക് കഴിഞ്ഞില്ലെന്നും ലോകായുക്ത പറഞ്ഞു. കൂടാതെ നാമ നിര്‍ദേശ പത്രികയില്‍ തെറ്റായ വിവരങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപക്കണമെന്നും ലോകായുക്ത പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറേറ്റ് വ്യാജമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വനിത കമ്മിഷന്‍ അംഗമായി അപേക്ഷ നല്‍കുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയെന്നാണ് പരാതി. നേരത്തെ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതായി ഷാഹിദ കമാല്‍ സമ്മതിച്ചിരുന്നു.

കസാക്കിസ്ഥാനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെന്ററി മെഡിസിനില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നായിരുന്നു ഷാഹിദയുടെ വാദം. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രേഖ നല്‍കി. എന്നാല്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി നേടിയെന്ന് പിന്നീട് വിശദീകരിച്ചിരുന്നു. ബികോം പാസാകാത്ത ഷാഹിദ കമാലിന് ഡോക്ടറേറ്റ് എങ്ങനെ ലഭിച്ചെന്നാണ് പരാതിക്കാരിയായ വട്ടപ്പാറ സ്വദേശി അഖില ഖാന്‍ കോടതിയില്‍ ഉന്നയിച്ചത്.