ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന; ഷഹാനയുടെ ഭർത്താവ് സജാദ് ലഹരിക്കടിമയെന്ന് പൊലീസ്

ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന; ഷഹാനയുടെ ഭർത്താവ് സജാദ് ലഹരിക്കടിമയെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച മോഡലും നടിയുമായ ഷഹാനയുടെ ഭർത്താവിന് ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരിമരുന്ന് കച്ചവടം ഉണ്ടെന്ന് പൊലീസ്. സജാദ് ലഹരിമരുന്നിനടിമയെന്നും പൊലീസ്. സജാദിന്റെ വീട്ടിൽ‌ നിന്ന് ലഹരിമരുന്നുകളും അനുബന്ധ ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. ഷഹാനയുടെ മരണം ആത്മഹത്യയാണോ എന്ന് ഉറപ്പിക്കാൻ മരണം നടന്ന വീട്ടിൽ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. ഷഹാനയുടേത് ആത്മഹത്യ ആണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നി​ഗമനം. ഇന്നലെ അറസ്റ്റ് ചെയ്ത സജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി കബറടക്കി.