താനാണ് മാനനഷ്ടക്കേസ് നൽകേണ്ടത് ;വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല;സിൽവർ ലൈൻ ഡിപിആർ തട്ടിക്കൂട്ട്; സിസ്ട്രയ്ക്ക് മറുപടിയുമായി അലോക് കുമാർ വർമ

താനാണ് മാനനഷ്ടക്കേസ് നൽകേണ്ടത് ;വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല;സിൽവർ ലൈൻ ഡിപിആർ തട്ടിക്കൂട്ട്; സിസ്ട്രയ്ക്ക് മറുപടിയുമായി അലോക് കുമാർ വർമ

Spread the love

സ്വന്തം ലേഖിക

കൊച്ചി :സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ സിസ്ട്ര അയച്ച മാനനഷ്ട നോട്ടിസിന് മറുപടി നൽകി റെയിൽവേ മുൻ ചീഫ് എഞ്ചിനീയറുമായ അലോക് കുമാർ വർമ. താനാണ് മാനനഷ്ടക്കേസ് നൽകേണ്ടത് .

വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ആരോപണം ആവർത്തിച്ച വർമ, താൻ അഭിപ്രായങ്ങൾ ഉന്നയിച്ചത് ദീർഘകാലത്തെ പ്രവൃത്തിപരിചയത്തെ മുൻനിർത്തിയാണെന്ന് മറുപടി നൽകി. സിൽവർ ലൈൻ ഡി പി ആർ തട്ടിക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ മുഖേനയാണ് സിസ്ട്രയ്ക്ക് മറുപടി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമധ്യത്തിൽ ഉള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് താൻ അഭിപ്രായം പറഞ്ഞത്. സിസ്ട്രയുടെ ബിസിനസ് ക്രിട്ടിക്കൽ വിവരങ്ങൾ ഉപയോഗിച്ചിട്ടില്ല. ആറു മാസത്തോളം സിസ്ട്രയും കെ റെയിലും ഡിപിആർ മുൻനിർത്തി തെറ്റായ പ്രചരണം നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് താൻ വാർത്താക്കുറിപ്പ് ഇറക്കിയതും ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത് എന്നും അലോക് കുമാർ വർമ വക്കീൽ നോട്ടിസിന് മറുപടി നൽകി.