
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
കടകളിൽ തന്നെ വെള്ളം ഉപയോഗിച്ച് നിർമ്മിച്ച ജ്യൂസിലാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥീരീകരിച്ചത്.
പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ കർശന നടപടികളിലേക്ക് കടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. തോന്നക്കൽ പുത്തൻതോപ്പ് ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നത്.
രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു.
വയനാടിനും കൊല്ലത്തിനും പുറമേയാണ് തലസ്ഥാന നഗരിയിലും ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം കാട്ടാക്കടയിലാണ് ഒരാൾക്ക് ഷിഗല്ല സ്ഥിരീകരിച്ചത്.
ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അടിയന്തര പരിശോധനയിൽ പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും കട താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു.







