play-sharp-fill
ഷാഫി പറമ്പിലിന് താക്കീത്: സ്വന്തം നിലയ്ക്കുള്ള പ്രചാരണം അവസാനിപ്പിക്കണം, ഡിസിസിയുമായി കൂടിയാലോചന നടത്തണമെന്നും കെപിസിസി അറിയിച്ചു

ഷാഫി പറമ്പിലിന് താക്കീത്: സ്വന്തം നിലയ്ക്കുള്ള പ്രചാരണം അവസാനിപ്പിക്കണം, ഡിസിസിയുമായി കൂടിയാലോചന നടത്തണമെന്നും കെപിസിസി അറിയിച്ചു

 

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പിൽ അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി സ്ഥാനാർഥിയെന്ന് ഷാഫിയോട് കെപിസിസി നേതൃത്വം വ്യക്തമാക്കി. പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതിയെന്ന് നേതൃത്വം ആവശ്യപ്പെട്ടു. ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മന്ത്രം മതിയെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.

 

അതേസമയം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് യു.ഡി.എഫ്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് ഷാഫി മറുപടി പറഞ്ഞു.

 

ഞാൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണ്, മുഴുവൻ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നും തനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടികൾ നൽകുമെന്നാണ് ഫാഷി പറമ്പിൽ അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group