ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ. എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഒരുക്കി; ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ .

ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ. എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഒരുക്കി; ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ .

പത്തനംതിട്ട : വൃശ്ചികം ഒന്നു മുതല്‍ രണ്ടുമാസക്കാലം ശബരിമല പൂങ്കാവനവും പരിസരങ്ങളും ശരണം വിളികളാല്‍ മുഖരിതമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നടത്തിയ രണ്ടെണ്ണമടക്കം ആറു ഉന്നതതല യോഗങ്ങളാണ് മുന്നൊരുക്കങ്ങള്‍ക്കായി ചേര്‍ന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നവംബര്‍ 17 മുതല്‍ ജനുവരി 14 വരെയാണ് ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം. നവംബര്‍ 16ന് നട തുറക്കും.

 

 

 

 

 

 

 

ശബരിമലയിലും പമ്ബയിലും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ തിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം നൂറു രൂപ ഉയര്‍ത്തി 550 ആക്കി. ഇവരുടെ യാത്രാബത്തയും 850 ല്‍ നിന്ന് 1000 രൂപയാക്കി. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഈ സീസണില്‍ ഡൈനാമിക് ക്യൂ കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇതിനു പുറമേ സന്നിധാനത്തെ തിരക്കും മറ്റും തീര്‍ത്ഥാടകര്‍ക്ക് അറിയുന്നതിനായി നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ വിഡിയോ വാളും സജ്ജമാക്കും.

 

 

 

 

 

 

മുൻ വര്‍ഷം ആരംഭിച്ച ഇ- കാണിക്ക കൂടുതല്‍ സമഗ്രമാക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂര്‍, കുമളി, ഏറ്റുമാനൂര്‍ , പുനലൂര്‍ എന്നിവിടങ്ങളിലെല്ലാം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പമ്ബയിലെ ട്രാൻ. ബസ് സ്റ്റേഷൻ പ്രവര്‍ത്തനമാരംഭിച്ചു. ഡിസംബര്‍ ആദ്യ ആഴ്ച വരെ 473 ബസുകളും തുടര്‍ന്ന് മകര വിളക്ക് വരെ കൂടുതല്‍ സര്‍വീസുകളും കെ എസ് ആര്‍ ടി സി നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

 

ചികിത്സാ ആവശ്യങ്ങള്‍ക്കായും കൂടുതല്‍ ആശുപത്രി സംവിധാനങ്ങള്‍ സജ്ജമാക്കി. ഐസിയു സൗകര്യങ്ങളുള്‍പ്പെടെ പമ്ബയില്‍ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുമുണ്ട്. ഇതിനു പുറമേ പമ്ബ മുതല്‍ സന്നിധാനം വരെ 15 അടിയന്തിര ചികില്‍സാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം , പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

 

 

 

 

 

പമ്ബയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ കക്കിയാറില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ചിട്ടുണ്ട്. വനത്തിലൂടെയുള്ള പരമ്ബരാഗത പാതകളും വൃത്തിയാക്കിയിട്ടുണ്ട്. അഴുതക്കടവ് -ചെറിയാനവട്ടം (പമ്ബ ) 18 കിലോമീറ്റര്‍, സത്രം – സന്നിധാനം 12 കിലോമീറ്റര്‍ എന്നീ പാതകളില്‍ ഇക്കോ ഷോപ്പുകളും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ വനാശ്രീതരായ പട്ടികവര്‍ഗക്കാരില്‍ നിന്ന് നിയമിക്കപ്പെട്ടവരില്‍പ്പെടുന്ന 75 വനപാലകരുടെ സേവനവും ഈ പാതകളില്‍ ലഭ്യമാകും. വനത്തെ അറിയുന്ന ഇവരുടെ സേവനം തീര്‍ത്ഥാടകര്‍ക്ക് വളരെ സഹായമാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

നിലയ്ക്കല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ട് ടൈല്‍ വിരിച്ച്‌ വൃത്തിയാക്കി. പാര്‍ക്കിക്കിന് ഫാസ്ടാഗും ഏര്‍പ്പെടുത്തി. തപാല്‍ വകുപ്പുമായി സഹകരിച്ച്‌ സ്വാമി പ്രസാദം ഇന്ത്യയിലെവിടെയും എത്തിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍, സ്വകാര്യ ക്ഷേത്രങ്ങളടക്കം എല്ലാ ആരധാനലയങ്ങളുടെയും സൗകര്യങ്ങള്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി നല്‍കണമെന്നും മന്ത്രി കെ രാധാകൃഷ്ണൻ അഭ്യര്‍ത്ഥിച്ചു. ഇതുവഴി രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തില്‍ ശബരിമല തീര്‍ത്ഥാടനത്തെ മാറ്റിത്തീര്‍ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.